ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കൊപ്പമാണ് കേന്ദ്രസര്‍ക്കാര്‍ എന്നും നിലകൊള്ളുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു സ്ത്രീ ഉയര്‍ന്നു വന്നാല്‍ അത് സമൂഹത്തിന് ഗുണം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിക്ഷിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി സംവദിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. സര്‍ക്കാര്‍ പദ്ധതികള്‍ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നുണ്ടോ എന്നും, ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടോ എന്നും പ്രധാനമന്ത്രി ഗുണഭോക്താക്കളോട് ചോദിച്ചു.
കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള വായ്പകള്‍ കൊണ്ട് ഒരു സ്വയം സഹായ സംഘം ഉണ്ടാക്കുകയും ,മറ്റ് സ്ത്രീകള്‍ക്ക് ജോലി നല്‍ക്കുകയും ചെയ്തുവെന്ന് കല്യാണി എന്ന ഗുണഭോക്താവ് പ്രധാനമന്ത്രിയോട് പറഞ്ഞു.നിങ്ങള്‍ മറ്റു സ്ത്രീകള്‍ക്ക് ജോലി നല്‍കിയതില്‍ എനിക്ക് സന്തോഷമുണ്ട്.ഒരു സ്ത്രീ ഉയര്‍ന്നു വന്നാല്‍ അത് സമൂഹത്തിന് ഗുണം ചെയ്യും. സ്ത്രീകള്‍ക്കൊപ്പമാണ് സര്‍ക്കാര്‍ എന്നും നിലക്കൊള്ളുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
വിക്ഷിത് ഭാരത് സങ്കല്‍പ് യാത്ര നവംബര്‍ 15ന് ജാര്‍ഖണ്ഡിലെ ഖുന്തിയില്‍ നിന്നാണ് ആരംഭിച്ചത്.വികസിത ഇന്ത്യ’യെ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായുള്ള ശ്രമങ്ങളാണ് ഈ യാത്രയിലൂടെ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത്.സര്‍ക്കാര്‍ പദ്ധതിക്കളെക്കുറിച്ച് പൗരമാരെ അറിയിക്കാനും ശാക്തികരിക്കാനുമുള്ള ഒരു രാജ്യവ്യാപക സംരംഭം കൂടിയാണിത്.ഇതിലൂടെ ജനങ്ങള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കുക മാത്രമല്ല ,സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് പഠിക്കാനും അവരുടെ ആശങ്കകള്‍ പ്രകടിപ്പിക്കാനുമുള്ള ഒരു വേദികൂടിയാണ്.
Discussion about this post