ന്യൂഡൽഹി: പാർലമെന്റ് സുരക്ഷാ ലംഘന സംഭവത്തിൽ ഉൾപ്പെട്ട പ്രതികളുടെ ഫോൺ ഭാഗങ്ങൾ രാജസ്ഥാനിൽ നിന്ന് കണ്ടെടുത്തതായി പോലീസ്. ഫോണിന്റെ ഭാഗങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. എന്നാൽ, അഞ്ചാം പ്രതി ലളിത് ഝായുടെ ഫോൺ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഡൽഹി പോലീസ് അറിയിച്ചു.
സംഭവത്തിൽ പ്രതിയായ ലളിത് ഝാ ഡൽഹിയിൽ എത്തുന്നതിന് മുമ്പ് അഞ്ച് മൊബൈൽ ഫോണുകളും നശിപ്പിച്ചതായി അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിച്ചിരുന്നതായി ഡൽഹി പോലീസ് അറിയിച്ചു. വിവരങ്ങൾ പോലീസിലേക്ക് എത്തുന്നത് തടയുന്നതിനായി സുരക്ഷാ ലംഘനത്തിന് മുമ്പ്, നാല് പ്രതികളും തങ്ങളുടെ ഫോൺ ഝായ്ക്ക് കൈമാറിയിരുന്നു.
രാജസ്ഥാനിലെ കുചമാനിലേക്ക് രക്ഷപ്പെട്ടതിന് ശേഷം അഞ്ച് മൊബൈൽ ഫോണുകളും ലളിത് ഝാ നശിപ്പിച്ചതായി പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ആറാം പ്രതി മഹേഷ് കുമാവതിനെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
Discussion about this post