ബംഗളൂരു:സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ ജീവനുള്ള ഒച്ചിനെ കണ്ടെത്തി യുവാവ്. ധവാന്‍സിംഗ് എന്ന യുവാവിനാണ് സലാഡില്‍ നിന്ന് ഒച്ചിനെ കണ്ടെത്തിയത്. ബംഗളൂരുവിലെ ലിയോണ്‍ ഗ്രില്‍ എന്ന എന്ന റെസ്റ്റോറന്റില്‍ നിന്നാണ് സലാഡ് ഓര്‍ഡര്‍ ചെയ്തത്.
കഴിഞ്ഞ ദിവസം ഓര്‍ഡര്‍ ചെയ്ത വെജിറ്റബിള്‍ സലാഡ് കഴിക്കാനായി തുറന്നുനോക്കിയപ്പോഴാണ് ഇഴയുന്ന ഒച്ചിനെ കണ്ടത്. പിന്നീട് യുവാവ് ഒച്ചിന്റെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.ഒരിക്കലും ലിയോണ്‍ ഗ്രില്‍ റെസ്റ്റോറന്റില്‍ നിന്ന് ഒന്നും ഓര്‍ഡര്‍ ചെയ്യരുത്. ഇത് മറ്റുള്ളവര്‍ക്ക് സംഭവിക്കാതിരിക്കാന്‍ നിങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുക, വീഡിയോ ഷേയര്‍ ചെയ്യുക ആളുകള്‍ അറിയട്ടേ… സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സംഭവത്തില്‍ സ്വിഗ്ഗിയില്‍ പരാതി നല്‍കിയിരുന്നു. പ്രശ്‌നം വഷളാകാതിരിക്കാന്‍ അധികൃതര്‍ ഭക്ഷണത്തിന്റെ പണം റീഫണ്ട് ചെയ്യാമെന്നും അറിയിച്ചുവെന്ന് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.’സ്വിഗ്ഗി ഈ റെസ്റ്റോറന്റിനെ എത്രയും വേഗം ബ്ലാക്ക്‌ലിസ്റ്റ് ചെയ്യണം, നിരവധി തവണ ഈ റെസ്റ്റോറന്റില്‍ നിന്ന് പഴകിയ ഭക്ഷണം കഴിച്ചിട്ടുണ്ട്..എന്നിങ്ങനെയുള്ള നിരവധി പ്രതികരണങ്ങളാണ് വീഡിയ്ക്ക് താഴെ വരുന്നത്.
Discussion about this post