ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഹിന്ദു തീർത്ഥാടന നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ “കാശി – തമിഴ് സംഗമം” ത്തിന്റെ രണ്ടാം പതിപ്പിന് തുടക്കമിട്ടുകൊണ്ട് വരാണസിക്കും കന്യാകുമാരിക്കും ഇടയിലുള്ള പുതിയ ട്രെയിൻ “കാശി തമിഴ് സംഗമം പ്രതിവാര എക്സ്പ്രസ്” പ്രധാനമന്ത്രി തിങ്കളാഴ്ച്ച രാജ്യത്തിന് സമർപ്പിക്കും.
പുതുതായി ഏർപ്പെടുത്തിയ ബനാറസ്-കന്യാകുമാരി എക്‌സ്‌പ്രസ് സർവീസ് കാശി സന്ദർശിക്കുന്ന തമിഴ്‌നാട്ടിൽ നിന്നുള്ള ധാരാളം തീർഥാടകർക്ക് പ്രയോജനപ്പെടും. കന്യാകുമാരിയിൽ നിന്ന് വാരണാസിയിലേക്ക് ഒരു എക്‌സ്‌ക്ലൂസീവ് റെഗുലർ ട്രെയിൻ സർവീസ്, നമ്മുടെ പൊതു ഹിന്ദു പൈതൃകത്തെ ശക്തിപ്പെടുത്തുകയും പ്രദേശത്തെ ആളുകൾ തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുകയും ചെയ്യും.
പുണ്യനഗരങ്ങളായ പ്രയാഗ്‌രാജ്, ബനാറസ്, മധുര, തഞ്ചാവൂർ, കുംഭകോണം, ചിദംബരം, കാഞ്ചീപുരം എന്നിവിടങ്ങൾ സന്ദർശിക്കുന്ന തീർഥാടകർക്കും ഈ ട്രെയിൻ സർവീസ് പ്രയോജനപ്പെടും.
കാശി തമിഴ് സംഗമത്തിന്റെ രണ്ടാം പതിപ്പ് ഡിസംബർ 17 മുതൽ 30 വരെയാണ് വാരാണസിയിൽ നടക്കുന്നത്.
Discussion about this post