റോം: യൂറോപ്പിൽ ഇസ്ലാമിക സംസ്‌കാരത്തിന് സ്ഥാനമില്ലെന്ന് തുറന്ന് പറഞ്ഞ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. “ഇസ്‌ലാമിക സംസ്‌കാരവും നമ്മുടെ നാഗരികതയുടെ മൂല്യങ്ങളും തമ്മിൽ പൊരുത്തക്കേടിന്റെ ഒരു പ്രശ്‌നമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു”, മേലോണി വ്യക്തമാക്കി.
ഇറ്റലിയിലെ ഇസ്‌ലാമിക സാംസ്‌കാരിക കേന്ദ്രങ്ങൾക്ക് ശരീഅത്ത് നിലവിലുള്ള സൗദി അറേബ്യയാണ് ധനസഹായം നൽകുന്നത്. യൂറോപ്പിൽ നമ്മുടെ നാഗരികതയുടെ മൂല്യങ്ങളിൽ നിന്ന് വളരെ അകലെയുള്ള ഇസ്ലാമികവൽക്കരണ പ്രക്രിയ ഇവിടെ നിലനിൽക്കുന്നുണ്ട്.
ഇറ്റാലിയൻ പ്രധാനമന്ത്രി, അവരുടെ തീവ്ര വലതുപക്ഷ പാർട്ടിയായ “ബ്രദേഴ്‌സ് ഓഫ് ഇറ്റലി” റോമിൽ സംഘടിപ്പിച്ച ഒരു രാഷ്ട്രീയ സമ്മേളനത്തിൽ വച്ചാണ് ഈ അഭിപ്രായങ്ങൾപ്രകടിപ്പിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇതിൽ പങ്കെടുത്തിരുന്നു. ലോകം അഭയാർത്ഥികളെ സ്വീകരിക്കുന്ന പ്രക്രിയയിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരുമെന്ന് ഋഷി സുനക് തന്റെ പ്രസംഗത്തിൽ പറഞ്ഞു, അതേസമയം വർദ്ധിച്ചുവരുന്ന അഭയാർത്ഥികളുടെ തള്ളിക്കയറ്റം യൂറോപ്പിന്റെ ചില ഭാഗങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്ന് സുനക് കൂട്ടിച്ചേർത്തു.
ഈ സമ്മേളനത്തിൽ ടെസ്ല സ്ഥാപകൻ എലോൺ മസ്‌ക് പങ്കെടുത്തത് ഒരു അപൂർവ്വതയായി
“ജനസംഖ്യ ചുരുങ്ങുന്നത് ചെറുക്കാൻ കുടിയേറ്റം മതിയാകില്ല,” അദ്ദേഹം പറഞ്ഞു, “സംസ്കാരങ്ങളിൽ മൂല്യമുണ്ട്. ഒരു സംസ്കാരമെന്ന നിലയിൽ ഇറ്റലി അപ്രത്യക്ഷമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ആ രാജ്യങ്ങളുടെ സാംസ്കാരിക സ്വത്വം നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അല്ലെങ്കിൽ അവർ ആ രാജ്യങ്ങൾ ആയിരിക്കില്ല. മസ്‌ക് കൂട്ടിച്ചേർത്തു. ഇറ്റലിയുടെ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി
Discussion about this post