ലാഹോര്‍: ക്രിസ്മസ് ദിനത്തില്‍ ലാഹോറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മിന്നല്‍ സന്ദര്‍ശനം നടത്തിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ലാഹോര്‍ ഹൈക്കോടതി തള്ളി. ഹര്‍ജി ശീതാവധിക്കാല അടിയന്തര വിഷയമായി പരിഗണിക്കാനാവില്ലെന്ന് നിരീക്ഷിച്ച് കോടതി തളളുകയായിരുന്നു.
മോദിയുടെ സന്ദര്‍ശനം ഔദ്യോഗിക അനുമതി ഇല്ലാതെയാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ അസര്‍ സാദ്ദിഖാണ് ശനിയാഴ്ച ഹര്‍ജി നല്‍കിയത്. അനുമതി ഇല്ലാത്തതിനാല്‍ മോദി ഒഴികെ പ്രധാനമന്ത്രിയുടെ സംഘത്തിലെ ഭൂരിഭാഗം പ്രതിനിധികളും ലാഹോര്‍ വിമാനത്താവളത്തില്‍ തുടരുകയായിരുന്നുവെന്നും ഹര്ജിക്കാരന് സൂചിപ്പിച്ചു. അതേസമയം, ശീതകാല അവധിക്കു ശേഷം വീണ്ടും ഹര്‍ജി നല്‍കുമെന്ന് അസര്‍ സാദ്ദിഖ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
Discussion about this post