ഹൈദരാബാദ് : നഗരത്തിലൂടെ അമിതവേഗതയിൽ ചീറിപ്പാഞ്ഞ് അപകടമുണ്ടാക്കി ബിഎംഡബ്ലിയു കാർ. ഹൈദരാബാദിലെ എൽബി നഗറിലാണ് അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ അപകടം ഉണ്ടാക്കിയത്. നഗരത്തിലൂടെ സഞ്ചരിക്കുകയായിരുന്നു വാഗൺആർ കാറിന് പിന്നിൽ ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അപകടത്തെ തുടർന്ന് പ്രദേശവാസികൾ സംഭവസ്ഥലത്ത് തടിച്ചുകൂടി. നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ സമീപത്തുള്ള ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റാൻ സഹായിച്ചത്. ബോഡുപള്ളി മഹേഷ് എന്നയാളാണ് അപകടത്തിൽ മരണപ്പെട്ടത്.
എപി 27 ബിപി 3333 എന്ന നമ്പരിലുള്ള ബിഎംഡബ്ല്യു വാഹനമാണ് അപകടം സൃഷ്ടിച്ചത്. വാഗൺആറിന്റെ പുറകിലേക്ക് അതിശക്തമായ രീതിയിലാണ് ബിഎംഡബ്ലിയു കാർ ഇടിച്ചു കയറിയത്. അപകടം നടന്ന ഉടനെ സുരക്ഷാ എയർബാഗ് പ്രവർത്തിച്ചതിനാൽ ഇടിച്ച ബിഎംഡബ്ലിയു കാറിൽ ഉണ്ടായിരുന്നവർ യാതൊരു പരിക്കുമേൽക്കാതെ രക്ഷപ്പെട്ടു
Discussion about this post