എന്നും തന്റെ പിന്തുണ ഹിന്ദുക്കൾക്കൊപ്പം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് നെതർലൻഡ്സിലെ ഫ്രീഡം പാർട്ടി (പിവിവി) നേതാവും രാജ്യത്തെ നിയുക്ത പ്രധാനമന്ത്രിയെന്ന് കരുതപ്പെടുന്നയാളുമായ ഗീർട്ട് വൈൽഡേഴ്‌സ്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളായ പാകിസ്താനിലോ ബംഗ്ലാദേശിലോ ഭീഷണി നേരിടുന്ന ഹിന്ദുക്കൾക്ക് തന്റെ പൂർണ പിന്തുണയും സഹായവും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഡച്ച് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് എന്നെ അഭിനന്ദിച്ച ലോകമെമ്പാടുമുള്ള എന്റെ എല്ലാ സുഹൃത്തുക്കൾക്കും വളരെ നന്ദി. ഇന്ത്യയിൽ നിന്ന് നിരവധി ദയയുള്ള സന്ദേശങ്ങൾ വന്നു. ഹിന്ദുവായതുകൊണ്ട് മാത്രം ബംഗ്ലാദേശിലും പാകിസ്താനിലും ആക്രമിക്കപ്പെടുകയോ ജീവനിൽഭീഷണിയുള്ളവരോ ആയ ഹിന്ദുക്കളെ ഞാൻ എപ്പോഴും പിന്തുണയ്ക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഇസ്ലാമിന്റെ കടുത്ത വിമർശകനായ അദ്ദേഹം മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഡെച്ച് പതിപ്പായാണ് അറിയപ്പെടുന്നത്. രാജ്യത്തെ നിയമത്തേക്കാൾ പ്രധാനം ഖുറാൻ ആണെന്ന് കരുതുന്ന മുസ്ലീങ്ങളോട് രാജ്യം വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പ്രസംഗത്തിൽ ഇസ്ലാമിനെ വെറുപ്പിന്റെയും ഭീകരതയുടെയും മതമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം വൈൽഡേഴ്സ് മുസ്ലിംങ്ങളെയും പള്ളികളെയും ഇസ്ലാമിക കേന്ദ്രങ്ങളെയും അടിച്ചമർത്തുമെന്നും പ്രതിജ്ഞ ചെയ്തിരുന്നു.
നമ്മുടെ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും നമ്മുടെ അടിസ്ഥാന മൂല്യങ്ങളെയും ബഹുമാനിക്കാത്ത, നമ്മുടെ മതേതര നിയമങ്ങളേക്കാൾ പ്രധാനമായി ഖുർആനിന്റെ നിയമങ്ങളെ കാണുന്ന നെതർലൻഡിലെ എല്ലാ മുസ്ലീങ്ങളും ഒരു ഇസ്ലാമിക രാജ്യത്തേക്ക് പോകുക എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇന്ത്യയെ ജനാധിപത്യ രാജ്യമെന്നും പാകിസ്താനെ 100 ശതമാനം ഭീകരാജ്യവുമെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.













Discussion about this post