എറണാകുളം : ഗവർണ്ണറെ തടയുന്നത് നിയമ വിരുദ്ധമെന്ന് ബിജെപി ലീഗൽ സെൽ സംസ്ഥാന സമിതി. ബഹു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ നടത്തുന്നത് ഫാസിസ്റ്റ് രീതിയിലുള്ള പ്രതിഷേധമാണ്. ഗവർണർക്ക് ചാൻസിലർ എന്ന നിലയിൽ സർവകലാശാല ഭരണത്തിൽ ഇടപെടാനുള്ള പൂർണ്ണ അധികാരവും അവകാശവുമുണ്ട്. ബഹുമാനപ്പെട്ട സുപ്രീം കോടതി, കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറെ നീക്കി കൊണ്ടുള്ള ഉത്തരവിലും , രാഷ്ട്രീയ നേതൃത്വത്തിന്റെയും സർക്കാരിന്റെയും സർവ്വകലാശാലകളിലെ ഇടപെടൽ ശരിയല്ല എന്ന് അസന്നിഗ്ന്ധമായി പറഞ്ഞതാണ്.
ഗവർണർ സർവ്വകലാശാലകളിൽ സുതാര്യമായപ്രവർത്തനത്തിനാണ് ശ്രമിക്കുന്നത് . എന്നാൽ എസ്എഫ്ഐ കാലങ്ങളായി നടത്തിവരുന്ന , തങ്ങളുടെ ആളുകളെ പിൻവാതിലിലൂടെ തിരികെ കയറ്റാനുള്ള കുത്തക അവകാശം നിലനിർത്തുന്നതിനും അത് നഷ്ടപ്പെട്ടതിലും ഉള്ള പ്രതിഷേധം ആയിട്ടാണ് ഗവർണറെ തടയാൻ ശ്രമിക്കുന്നത്. ചാൻസലർ എന്ന നിലയിൽ ഗവർണറുടെ പ്രവർത്തനങ്ങൾ കേരളത്തിലെ സർവ്വകലാശാലകളിലെ അനധികൃതമായ സർക്കാരിൻറെ ഇടപെടൽ അവസാനിപ്പിക്കുന്നതിന് ഉതകുന്നതാണ്. സർവകലാശാലകളിൽയോഗ്യതയില്ലാത്ത രാഷ്ട്രീയ നോമിനികളെ കാലങ്ങളായി സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കും പോലും നിയമിച്ച്, സർവ്വകലാശാല ഭരണത്തിൽ വെട്ടിപ്പും സ്വജനപക്ഷപാതവും നടത്താനാണ് എസ്എഫ്ഐയും ഇടതു സംഘടനാ സംവിധാനങ്ങളും ശ്രമിക്കുന്നത്. എന്നാൽ ബഹുമാനപ്പെട്ട കോടതികളുടെ ഉത്തരവുകൾ ചാൻസലർക്ക് തന്റെ നിയമപരമായ അധികാര വിനിയോഗത്തിന് കൂടുതൽ ശക്തി പകർന്നിരിക്കുന്നു. ചാൻസിലറെ അപകീർപ്പെടുത്താനും അപായപ്പെടുത്താനും ആണ് വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളെ ഉപയോഗിച്ച് സർക്കാർ ശ്രമിക്കുന്നത് . മന്ത്രിമാർ തന്നെ എസ്എഫ്ഐയുടെ കലാപാഹ്വാനത്തെ പിൻതുണയ്ക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. സർവകലാശാലകളിൽ കൃത്യമായി ഭരണനിർവഹരണം നടത്താൻ അനുവദിക്കുന്നതിന് പകരം മന്ത്രിമാർ എസ്.എഫ്.ഐ യെ ഉപയോഗിച്ച് സർവ്വകലാശാലകളിലും കോളേജുകളിലും അക്രമം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.
നിയമവാഴ്ചയല്ല എസ്എഫ്ഐ ആഗ്രഹിക്കുന്നത് മറിച്ച് മന്ത്രിമാരുടെ പിന്തുണയോടെ നിയമം കയ്യിലെടുക്കാൻ ആണ് ശ്രമം. ഈ നിയമവിരുദ്ധ പ്രതിഷേധത്തെ നേരിടാൻ കേരളത്തിലെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി നിൽക്കേണ്ട സാഹചര്യമാണ്. ചാൻസിലർ ഇടതു സർക്കാരിന്റെ സ്വജനപക്ഷപാതത്തിനെതിരായതാണ് അദ്ദേഹത്തിനെ എസ് എഫ് ഐ
എതിർക്കാൻ കാരണം.
സർവ്വകലാശാലകളിൽ കുത്തക ഭരണം നടത്തണം എന്നാണ് മന്ത്രിമാർ ഉപദേശിക്കുന്നത്.
അരാജകത്വം സൃഷ്ടിച്ച് സർവകലാശാലയുടെ ഭരണം പിടിക്കാo എന്നാണ് ഇടതു സർക്കാരിന്റെ കണക്കുകൂട്ടൽ.
ഇതിനു മുൻപും കേരളത്തിൽ ഇത്തരത്തിൽ ഗവർണർക്കും ഹൈക്കോടതി ജഡ്ജിമാർക്കും എതിരെ നിരന്തരമായി പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്.
ചാൻസലറും ഗവർണറും തങ്ങൾ പറയുന്നത് മാത്രം കേൾക്കണം എന്ന ധാർഷ്ട്യമാണ് മന്ത്രിമാർക്ക് ഉള്ളത്. ഭരണഘടന ലംഘനമാണ് മന്ത്രിമാരുടെ പ്രസ്താവനകൾ . ബാലഗോപാലും മുഹമ്മദ് റിയാസും NB രാജേഷും ബഹു. ഗവർണ്ണറെ അപകടപ്പെടുത്താൻ ഇത് വിദ്യാർത്ഥി സംഘടനയെ ഉപയോഗിച്ച് നിരന്തരമായി ശ്രമിക്കുകയാണ്. കേരളത്തിലെ സർവകലാശാലകളിലെ രാഷ്ട്രീയ അതിപ്രസരത്തിനെതിരെ ചാൻസൽ എന്ന നിലയിൽ നിയമാനുസൃതവും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന പ്രവർത്തിയാണ് ബഹു. ഗവർണർ നടത്തുന്നത്. ചാൻസലറുടെ നടപടികൾക്ക് ജനാധിപത്യ കേരളം പിന്തുണ നൽകും.
ലീഗൽസെൽ സംസ്ഥാന കൺവീനർ അഡ്വക്കേറ്റ് പി കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു സംസ്ഥാനചാർജ് മനോജ് കുമാർ ഉദ്ഘാടനം ചെയ്തു അഡ്വ രഞ്ജിത് ചന്ദ്രൻ
അഡ്വ സി ദിനേശ്
അഡ്വ ദീലീപ് കുമാർ
എന്നിവർ സംസാരിച്ചു
Discussion about this post