തിരുവനന്തപുരം : എസ്എഫ്ഐ കേരളത്തിലെ എല്ലാ വിദ്യാർത്ഥികളെയും പ്രതിനിധീകരിക്കുന്നവരല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളിൽ അച്ചടക്കം പുനസ്ഥാപിക്കും എന്നും ഗവർണർ വ്യക്തമാക്കി. കാലിക്കറ്റ് സർവകലാശാലയിൽ നടന്ന സെമിനാറിന് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ.
രാഷ്ട്രപതിയോട് അല്ലാതെ തനിക്ക് ആരോടും ഉത്തരം പറയേണ്ട ആവശ്യമില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. കടുത്ത നടപടികളിലേക്ക് കടക്കാൻ തന്നെ പ്രേരിപ്പിക്കുകയാണ് പ്രതിഷേധക്കാരുടെ ഉദ്ദേശ്യം. അവരുടെ ഒരു ലക്ഷ്യങ്ങൾക്കും വഴങ്ങി കൊടുക്കില്ലെന്നും ഗവർണർ വ്യക്തമാക്കി.
“മിഠായിതെരുവിൽ ഒരു സുരക്ഷയും ഇല്ലാതെയാണ് നടന്നത്. അവിടെയുള്ളവർ ബിജെപിക്കാർ ആയിരുന്നില്ലല്ലോ. അവിടെവച്ച് എനിക്ക് ഹൽവ തന്നതും ബിജെപിക്കാർ അല്ല. എന്നിട്ടും മിഠായി തെരുവിൽ യാതൊരു സുരക്ഷാ പ്രശ്നവും ഉണ്ടായില്ലല്ലോ? പോലീസിനോട് സുരക്ഷ വേണ്ടെന്ന് ഞാൻ തന്നെയാണ് പറഞ്ഞത്. ജനങ്ങളിൽ നിന്നും പൂർണ്ണ പിന്തുണയാണ് ഉണ്ടായത്” എന്നും ഗവർണർ വ്യക്തമാക്കി.
Discussion about this post