കണ്ണൂര്‍: സി.പി.എം. നേതൃത്വത്തിലുള്ള ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് ആന്‍ഡ് യോഗ സ്റ്റഡിസെന്ററിന്റെ സംസ്ഥാന മതേതര യോഗപ്രദര്‍ശനം ഇന്ന് കണ്ണൂരില്‍ നടക്കും. കണ്ണൂര്‍ ജവാഹര്‍ സ്റ്റേഡിയത്തില്‍ ചുവപ്പ് പരവതാനിവിരിച്ച് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് പ്രദര്‍ശനം. മന്ത്രങ്ങളില്ലാതെ പ്രാര്‍ഥനകളില്ലാതെ പ്രത്യേകം തയ്യാറാക്കിയ സിലബസ്സിനനുസരിച്ച് പരിശീലനം നേടിയ ആയിരത്തിലേറെ പേര് ഒരേസമയം യോഗാഭ്യാസമുറകള്‍ പ്രദര്‍ശിപ്പിക്കും.
14 ജില്ലകളില്‍ നിന്നുള്ള യോഗ പഠിതാക്കള്‍ പ്രത്യേക യൂണിഫോമോടെ പങ്കെടുക്കും. സൂര്യനമസ്കാരമടക്കം 35 ആസനങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ ജീവിതശൈലീരോഗമുക്തി, ആരോഗ്യകരമായ ജീവിതം, മാനസികസമ്മര്‍ദം ഒഴിവാക്കാനുതകുന്ന യോഗമുറകളാണ് അവതരിപ്പിക്കുകയെന്ന് സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ഡോ.ഇ.രാജീവ് അറിയിച്ചു.ആത്മീയ ആചാര്യനായ ശ്രീ എം. മുഖ്യാതിഥിയാവും.
കഴിഞ്ഞ വര്‍ഷമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും യോഗാപരിശീലനം നല്കാന് കണ്ണൂരില്‍ മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമിക്ക് സി.പി.എം രൂപം നല്‍കിയത്. 200ഓളം കേന്ദ്രങ്ങളില്‍ കഴിഞ്ഞ നാല് മാസമായി പരിശീലനം നടത്തിയവരുടെ സംഗമമാണ് ഇന്ന് കണ്ണൂരില്‍ സംഘടിപ്പിച്ചിട്ടുള്ളത്.
Discussion about this post