പ്രയാഗ്‌രാജ് : വാരണാസി ഗ്യാൻവാപി സമുച്ചയത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സമർപ്പിച്ച സിവിൽ സ്യൂട്ടിന്റെ നിലനിൽപ്പും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേയ്ക്ക് ഉത്തരവിട്ട അലഹബാദ് ഹൈക്കോടതിയുടെ സാധുതയും ചോദ്യം ചെയ്ത് മുസ്ലീം പക്ഷം സമർപ്പിച്ച ഹർജികൾ അലഹബാദ് ഹൈക്കോടതി ചൊവ്വാഴ്ച തള്ളി. ഏറെ നാളായി കോടതിയുടെ പരിഗണനയിൽ നിൽക്കുന്ന ഒരു വിഷയത്തിൽ ഇത് ചരിത്രപരമായ വിധിയാണെന്ന് അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് അശോക് കുമാർ സിംഗ് പറഞ്ഞു.
ഈ വിധിയോടെ,ഗ്യാൻവാപി തർക്കവുമായി ബന്ധപ്പെട്ട ആകെ 5 സ്യൂട്ടുകളെ ചോദ്യം ചെയ്ത് അഞ്ജുമാൻ ഇന്ത്സാമിയ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജികൾ കോടതി തള്ളിയിരിക്കുകയാണ്.
ഗ്യാൻവാപിയിൽ ആരാധന നടത്താനുള്ള അവകാശം ആവശ്യപ്പെട്ട് ഹിന്ദു ഭക്തർ 1991-ൽ നൽകിയ സിവിൽ സ്യൂട്ടിനെ ചോദ്യം ചെയ്തുള്ള ഹർജി ഉൾപ്പെടെയുള്ള ഒരു കൂട്ടം ഹരജികൾ പരിഗണിക്കവെ, ആരാധനാലയങ്ങളുടെ നിയമപ്രകാരം സിവിൽ സ്യൂട്ടുകളെ തടയാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാൻവാപി തർക്കവുമായി ബന്ധപ്പെട്ട കേസ് സിംഗിൾ ബെഞ്ചിൽ നിന്ന് മറ്റൊരു ബെഞ്ചിലേക്ക് മാറ്റി അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രിതിങ്കർ ദിവാക്കർ പുറപ്പെടുവിച്ച ഉത്തരവിൽ ഇടപെടാൻ കഴിഞ്ഞ മാസം സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.
ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ സ്ഥലംമാറ്റ ഉത്തരവിന്റെ ഭരണപരമായ നിലനിൽപ്പിനെ ചോദ്യം ചെയ്ത് ഗ്യാൻവാപി ഭരണം കയ്യാളുന്ന ചെയ്യുന്ന അഞ്ജുമാൻ ഇന്തസാമിയ മസ്ജിദ് നൽകിയ അപ്പീൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്
Discussion about this post