ന്യൂഡൽഹി: തന്റെ പ്രസ്താവനയുടെ പരിഭാഷ ആവശ്യപ്പെട്ട ഡിഎംകെ നേതാക്കളോട് ക്ഷുഭിതനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഹിന്ദി നമ്മുടെ രാഷ്ട്ര ഭാഷയാണെന്നും, ബ്രിടീഷുകാരെ മുമ്പേ തന്നെ ഇവിടെ നിന്നും ഓടിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ നമ്മൾ എല്ലാവരും ഹിന്ദി അറിഞ്ഞിരിക്കണം എന്ന് പറഞ്ഞാണ് ബീഹാർ മുഖ്യമന്ത്രി ഡി എം കെ യുടെ തമിഴ് നേതാക്കളെ അപമാനിച്ചത്.
ഡി എം കെ, എ ഐ എ ഡി എം കെ മുതലായ തമിഴ്‌നാട്ടിലെ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രധാന രാഷ്ട്രീയ ആദർശം ദ്രാവിഡ തമിഴ് മുന്നേറ്റമാണ്. തമിഴ്‌നാട്ടിൽ ഹിന്ദുവിരുദ്ധ മുന്നേറ്റങ്ങൾ പ്രബലമാണെന്നു മാത്രമല്ല, ഹിന്ദി നോർത്ത് ഇന്ത്യൻ വിരുദ്ധതയിലൂന്നിയാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.
ബി ജെ പി ക്കെതിരെ ജനങ്ങളെ ഒന്നിക്കാൻ നടക്കുന്ന ഇൻഡി മുന്നണിക്ക്, സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ ഒരു യോജിപ്പും ഇല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു നിതീഷ് കുമാറിന്റെ രോഷ പ്രകടനം.
ഡിഎംകെ നേതാക്കൾ നിതീഷ് കുമാർ യോഗത്തിൽ പറഞ്ഞതിന്റെ വിവർത്തനം ആവശ്യപ്പെട്ടതാണ് നിതീഷിനെ പ്രകോപിപ്പിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി . ഡിഎംകെ മേധാവി എം കെ സ്റ്റാലിനും ടി ആർ ബാലുവും യോഗത്തിൽ പങ്കെടുത്തിരുന്നു. ഡി എം കെ നേതാക്കളുടെ അഭ്യർത്ഥനയെ തുടർന്ന് ആർജെഡിയുടെ മനോജ് കെ ഝാ നിതീഷിന്റെ സംഭാഷണം പരിഭാഷപ്പെടുത്തി തുടങ്ങിയപ്പോഴാണ് നിതീഷ് കുമാർ ക്ഷുഭിതനാകുന്നത്.
ദേശീയ ഭാഷയായ ഹിന്ദി പഠിക്കണമെന്ന് അദ്ദേഹം ഡിഎംകെ നേതാക്കളോട് പറഞ്ഞു, രാജ്യം ബ്രിട്ടീഷുകാരെ പണ്ടേ തള്ളിക്കളഞ്ഞെന്നും കൊളോണിയൽ അവശിഷ്ടങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിവർത്തനം നിർത്തിവയ്ക്കാൻ മനോജ് ഝയോട് പറയുകയും തുടർന്ന് തന്റെ പരാമർശങ്ങളുമായി മുന്നോട്ട് പോവുകയുമായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലുള്ള ദേഷ്യമാണ് നിതീഷ് കുമാർ പ്രകടിപ്പിച്ചതെന്നും സൂചനകൾ ഉണ്ട്.ഇൻഡി സഖ്യത്തിന്റെ ബ്ലോക്കിന്റെ പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതകളും അദ്ദേഹത്തിനുണ്ടെന്ന് അദ്ദേഹത്തിന്റെ പാർട്ടി ജെഡിയു അവകാശപെട്ടു കൊണ്ടിരിക്കവെയാണ് നിതീഷിന്റെ പ്രതികരണം എന്ന് ശ്രദ്ധേയമാണ്.
ഏപ്രിലിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും ആദ്യം കൂടിക്കാഴ്ച നടത്തിയും പിന്നീട് ഈ വർഷം മേയിൽ പട്‌നയിൽ നടന്ന സഖ്യത്തിന്റെ ആദ്യ യോഗത്തിന് ആതിഥേയത്വം വഹിച്ചും പ്രതിപക്ഷ പാർട്ടികളെ ഒരുമിച്ച് കൊണ്ടുവരാനുള്ള നീക്കത്തിന് തുടക്കമിട്ടത് നിതീഷ് കുമാറാണെന്ന് അദ്ദേഹത്തിന്റെ പാർട്ടി വിശ്വസിക്കുന്നുണ്ട്. അതിനാൽ തന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള ഏറ്റവും യോഗ്യനായ വ്യക്തിയും
ഇൻഡി സഖ്യം അവരുടെ കഴിഞ്ഞ സമ്മേളനത്തിൽ കൊണ്ഗ്രെസ്സ് അധ്യക്ഷൻ ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തികാട്ടിയിരിന്നു.
യോഗത്തിന് ശേഷമുള്ള സംയുക്ത വാർത്താസമ്മേളനം ഒഴിവാക്കികൊണ്ട് തന്റെ നീരസം തുറന്നു പ്രകടിപ്പിക്കാനും നിതീഷ് കുമാർ മറന്നില്ല.സഖ്യത്തിൽ ബന്ധപ്പെട്ടിട്ടുള്ള ഓരോ പാർട്ടിക്കും സ്വന്തമായി പ്രധാനമന്ത്രി മോഹികൾ ഉള്ള സഖ്യമാണ് ഇൻഡി. അതുകൊണ്ട് തന്നെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ബി ജെ പി യെ എതിരിടുക എന്നത് വിഷമകരം പോയിട്ട് സാധ്യം തന്നെയല്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം
Discussion about this post