ന്യൂഡൽഹി: കണക്കുകൾ കള്ളം പറയില്ല. മോദി ഭരണകൂടത്തിന്റെ കീഴിൽ ഇന്ത്യൻ ബഹിരാകാശ വകുപ്പ് നടത്തിയ കുതിച്ചു ചട്ടത്തിന്റെ കണക്കുകൾ വെളിപ്പെടുത്തി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. കഴിഞ്ഞ ദശകത്തിൽ മോദി ഭരണകാലഘട്ടത്തിൽ വിദേശ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിൽ നിന്നുള്ള വരുമാനത്തിൽ ഗണ്യമായ വർദ്ധനവ് വന്നതായി ലോക്‌സഭ സമ്മേളനത്തിൽ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് വെളിപ്പെടുത്തി.
2003 മുതൽ 2013 വരെയുള്ള കാലഘട്ടത്തിൽ 15 മില്യൺ ഡോളറും 32 മില്യൺ യൂറോ വും വരുമാനം ഉണ്ടായിരുന്ന സാഹചര്യത്തിൽ 2014 -2023 കാലഘട്ടം ആകുമ്പോഴേക്കും അത് 157 മില്യൺ ഡോളറും 260 മില്യൺ യൂറോവും ആണ്. വരുമാനത്തിൽ 10 മടങ്ങ് കുതിപ്പ്.
2014-23 കാലഘട്ടത്തിൽ ഇന്ത്യ വിക്ഷേപിച്ച വിദേശ, ആഭ്യന്തര ഉപഗ്രഹങ്ങളുടെ എണ്ണം യഥാക്രമം 396 ഉം 70 ഉം ആണെന്ന് കേന്ദ്ര മന്ത്രി ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു, 2003-13 കാലയളവിൽ ഇന്ത്യ വിക്ഷേപിച്ച വിദേശ, ആഭ്യന്തര ഉപഗ്രഹങ്ങളുടെ എണ്ണം യഥാക്രമം 33 ഉം 31 ഉം ആയിരുന്നു. അതായത് കോൺഗ്രസ് ഭരണകാലത്ത് വിദേശ വും ആഭ്യന്തരവും ആയി വെറും 64 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച സ്ഥലത്താണ് 466 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് മോദി സർക്കാർ ചരിത്രം കുറിച്ചത്
ഇന്ത്യയുടെ ബഹിരാകാശ ബജറ്റിൽ മോദി ഭരണകാലഘട്ടത്തിൽ ഉണ്ടായ വർദ്ധനവും കേന്ദ്രമന്ത്രി എടുത്തുകാണിച്ചു, മോദി ഭരണകാലഘട്ടത്തിൽ ഐ എസ് ആർ ഓ ക്ക് നൽകുന്ന ബജറ്റ് ഏകദേശം ഇരട്ടിയായി. 2013-14 സാമ്പത്തിക വർഷത്തിൽ 6792 കോടി രൂപ ഉണ്ടായിരുന്നത് . 2023-24ൽ 12544 കോടി രൂപയായി വർധിപ്പിച്ചു . ബഹിരാകാശ മേഖലയിൽ 6-8% വളർച്ചയാണ് ആഗോളപരമായി പ്രതീക്ഷിക്കപ്പെടുന്നത് ബഹിരാകാശ ഗവേഷണത്തിലും വിദ്യാഭ്യാസത്തിലുമുള്ള ഇന്ത്യയുടെ തന്ത്രപരമായ നിക്ഷേപങ്ങൾ കൂടുതൽ പുരോഗതിയെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരുങ്ങുകയാണ്.
Discussion about this post