ഇസ്ലാമാബാദ് :ഇന്ത്യയെയും ഇന്ത്യ നേടിയ പുരോഗതിയെയും പ്രശംശിച്ച് നവാസ് ഷെരിഫ്. നമുക്ക് ചുറ്റുമുള്ള രാജ്യങ്ങൾ ചന്ദ്രനിൽ എത്തിയെന്നും എന്നാൽ പാകിസ്ഥാൻ ഇപ്പോഴും ഭൂമിയിൽ നിന്ന് എഴുനേൽക്കാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി വ്യക്തമാക്കി. ബുധനാഴ്ച ഇസ്ലാമാബാദിൽ പിഎംഎൽ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ അയൽക്കാർ ചന്ദ്രനിലെത്തിയെങ്കിലും നമ്മൾ ഇതുവരെ ഭൂമിയിൽ നിന്ന് ഉഎഴുന്നേറ്റിട്ട് കൂടെയില്ല . ഇത് ഇങ്ങനെ തുടരാൻ കഴിയില്ല,” ഷരീഫ് പറഞ്ഞു.
രാജ്യത്തിന്റെ ദയനീയമായ സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാണിച്ച പാകിസ്ഥാൻ മുസ്ലീം ലീഗ് മേധാവി, നമ്മുടെ തകർച്ചയ്ക്ക് നമ്മൾ മാത്രമാണ് ഉത്തരവാദിയെന്ന് ഊന്നി പറഞ്ഞു.
2014 ലെ തന്റെ സർക്കാരിന്റെ കാലത്ത് പണപ്പെരുപ്പം കുറവായിരുന്നുവെന്നും ഇസ്ലാമാബാദിലെ അബ്ബാരയിൽ രണ്ട് പാകിസ്ഥാൻ രൂപയ്ക്ക് ഒരു റൊട്ടി ലഭ്യമായിരുന്നുവെന്നും അത് ഇപ്പോൾ 30 പാകിസ്താൻ എത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് നാലാം തവണയാണ് നവാസ് ഷെരിഫ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. മൂന്ന് തവണ പ്രധാനമന്ത്രി ആയ അദ്ദേഹത്തെ മൂന് തവണയും എതിരാളികൾ അധികാരത്തിൽ നിന്ന് പുറത്താക്കിയിരുന്നു
Discussion about this post