ന്യൂഡല്‍ഹി:കുവൈറ്റിന്റെ പുതിയ അമീറായി ചുമതലയേറ്റ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് ആശംസ അറിയിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി . വരും വര്‍ഷങ്ങളില്‍ ഇന്ത്യ കുവൈറ്റ് ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും അദ്ദേഹം പറഞ്ഞു.
കുവൈറ്റിന്റെ പുതിയ അമീറായി ചുമതലയേറ്റ ഷെയ്ഖ് മിഷല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് ആശംസകളും അഭിവാദ്യങ്ങളും അറിയിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഇന്ത്യ- കുവൈറ്റ് ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്നും കുവൈറ്റില്‍ ഇന്ത്യന്‍ സമൂഹം വീണ്ടും അഭിവൃദ്ധിപ്പെടുമെന്നും ആത്മവിശ്വാസമുണ്ട് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ഷെയ്ഖ് മിഷാല്‍ അധികാരമേറ്റത്. കുവൈത്തിലെ പതിനേഴാമത്തെ ഭരണാധികാരിയാണ് ഷെയ്ഖ് മിഷാല്‍. കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഷെയ്ഖ് മിഷാലിനെ കുവൈറ്റ് അമീറായി ക്യാബിനറ്റ് പ്രഖ്യാപിച്ചത്. തന്റെ രാജ്യത്തിനും ജനങ്ങള്‍ക്കുമായി വിശ്വസ്ത പൗരനായി പ്രവര്‍ത്തിക്കുമെന്നും , ജനങ്ങളെ സംരക്ഷിക്കുമെന്നും , അഴിമതിക്കെതിരെ പോരാടുമെന്നും അധികാരമേറ്റതിന് ശേഷം ഷെയ്ഖ് മിഷാല്‍ പറഞ്ഞു.
Discussion about this post