ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരാക്രമണം. സൈനികവാഹനങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു.മൂന്ന് സൈനികർക്ക് പരിക്കേറ്റതായും വിവരങ്ങളുണ്ട്. സുരൻകോട്ട് മേഖലയിലെ തന്നാമണ്ടി, ബഫ്ലിയാസ് പ്രദേശങ്ങൾക്കിടയിൽ വച്ചാണ് ആക്രമണമുണ്ടായത്.
ബഫ്ലിയാസിൽ നിന്നും ജവാൻമാരുമായി പോവുകയായിരുന്ന വാഹനങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് സൈനിക വാഹനങ്ങൾ ഭീകരർ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തേക്ക് കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടലുകൾ തുടരുകയാണ്.
Discussion about this post