ഓടുന്ന ട്രെയിനില്‍ കയറുകയോ ഇറങ്ങുകയോ ചെയ്യരുതെന്ന് റെയില്‍വേ എല്ലായ്പ്പോഴും പറയുന്നതാണ്. എന്നാല്‍ ചില ആളുകള്‍ ഇതൊന്നും ശ്രദ്ധിക്കാറെയില്ല. എന്നിരുന്നാലും, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എപ്പോഴും അവരുടെ ജോലി കൃത്യമായി ചെയ്യുന്നു. സമയോചിതമായ ഇടപെടല്‍ കൊണ്ട് ഒരു യുവതിയുടെ ജീവന്‍ രക്ഷിച്ച ഒരു വനിത റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കോണ്‍സ്റ്റബിളിന്റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഓടുന്ന ട്രെയിനില്‍ കയറുന്നതിനിടെ കാല്‍ വഴുതി വീണ ഒരു യുവതിയെയാണ് ഉദ്യോഗസ്ഥ രക്ഷിച്ചിരിക്കുന്നത്.
സംഭവത്തിന്റെ സിസിടിവി വീഡിയോ വെസ്റ്റേണ്‍ റെയില്‍വേ ബുധനാഴ്ച എക്സില്‍ പോസ്റ്റ് ചെയ്തു.ഓടുന്ന ട്രെയിനില്‍ കയറുകയോ ഇറങ്ങുകയോ ചെയ്യരുത്,” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയില്‍ ഒരു ദമ്പതികള്‍ എക്സ്പ്രസ് ട്രെയിന്‍ കയറാന്‍ ഓടുന്നത് കാണാം. എന്നാല്‍, ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ യുവതി പെട്ടെന്ന് കാല്‍ വഴുതി വീഴുകയായിരുന്നു. ഒരു വനിതാ ആര്‍പിഎഫ് പോലീസ് അവളുടെ കൈ പിടിച്ച് വലിക്കുകയും പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിലുള്ള വിടവിലേക്ക് വീഴുന്നത് തടയുകയും ചെയ്തു. ഇപ്പോള്‍ വനിതാ കോണ്‍സ്റ്റബിള്‍ന് വീഡിയോക്ക് താഴെ അഭിനന്ദനപ്രവാഹമാണ്.
Discussion about this post