സെഞ്ച്വറി തിളക്കത്തിൽ സഞ്ജു സാംസൺ ; നേടിയത് കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി
കേപ്ടൗൺ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസൺ സെഞ്ച്വറി നേടി . സഞ്ജുവിന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി ആണ് ദക്ഷിണാഫ്രിക്കയിൽ വച്ച് സ്വന്തമാക്കിയത്. 114 പന്തില്‍ 108 റൺസാണ് സഞ്ജു സാംസൺ നേടിയത്. ഒരുപാട് കഷ്ടപ്പെട്ടതിന്റെ ഫലമാണ് ഈ നേട്ടം എന്ന് സഞ്ജു സാംസൺ മത്സരശേഷം വ്യക്തമാക്കി. ഏറെ വികാരാധീനനായാണ് സഞ്ജു തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി നേട്ടം ആഘോഷിച്ചത്.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സാണ് നേടിയത്. തിലക് വര്‍മ 52 റൺസും റിങ്കു സിംഗ് 38 റൺസും കരസ്ഥമാക്കി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഓരോ മത്സരത്തിലെ വിജയവുമായി ഒപ്പത്തിനൊപ്പമാണ്.
114 പന്തിൽ ആറ് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 94.74 സ്ട്രൈക്ക് റേറ്റിൽ 108 റൺസെടുത്ത സഞ്ജു സാംസൺ ആണ് മത്സരത്തിൽ ഇന്ത്യയുടെ ഗതി മാറ്റിയത്. മുൻപ് 2022 ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ലക്‌നൗവിൽ നടന്ന മത്സരത്തിൽ സഞ്ജു സാംസൺ 63 പന്തിൽ പുറത്താകാതെ 86 റൺസ് സ്‌കോർ ചെയ്തിരുന്നെങ്കിലും മഴമൂലം കളി ഉപേക്ഷിച്ചതിനാൽ സെഞ്ച്വറി തികയ്ക്കാൻ കഴിഞ്ഞിരുന്നില്ല.
Discussion about this post