പ്രാഗ്: ചാള്‍സ് സർവകലാശാലയിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. വെടിവെപ്പ് നടത്തിയത് പൂര്‍വ വിദ്യാര്‍ത്ഥിയാണെന്ന് പോലീസ് വ്യക്തമാക്കി. അക്രമിയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.
സർവകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും നേരെ വെടിയുതിര്‍ത്തശേഷം ഇയാള്‍ സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അക്രമിയുടെ അച്ഛനെയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അച്ഛനെ കൊന്ന ശേഷമാണ് സർവകലാശാലയിൽ ഇയാള്‍ എത്തിയതെന്നാണ് കരുതുന്നത്.
36ഓളം പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രാദേശിക സമയം ഇന്നലെ ഉച്ചതിരിഞ്ഞു 3. 40 നായിരുന്നു സംഭവം.
അതേസമയം, സംഭവത്തിന് ആഗോള ഭീകരവാദ ബന്ധമില്ലെന്ന് സർക്കാർ വ്യക്തമാക്കി. സംഭവത്തെതുടര്‍ന്ന് ചെക്ക് റിപ്പബ്ലിക്ക് പ്രധാനമന്ത്രി പീറ്റർ ഫിയാല പൊതുപരിപാടികൾ എല്ലാം റദ്ദാക്കി തലസ്ഥാനത്തേക്ക് മടങ്ങി.
Discussion about this post