കോഴിക്കോട്: വനവാസിയായ വിദ്യാർത്ഥിയ്ക്ക് നേരെ പോലീസ് അതിക്രമമെന്ന്് പരാതി. കുന്നമംഗലം പോലീസിനെതിരെയാണ് കുട്ടിയുടെ കുടുംബം പരാതി നൽകിയത്.ഒമ്പതാം ക്ലാസുകാരന്റെ തലയ്ക്കും തോളിനും പരിക്കേറ്റതായാണ് ആരോപണം.
കുട്ടിയുടെ അമ്മാവന്റെ ചാത്തമംഗലത്തെ വീട്ടിൽ വച്ചായിരുന്നു മർദനം. വിദ്യാർത്ഥി മുക്കം ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെ തിിരുവമ്പാടി പോലീസിൽ കുടുംബം പരാതി നൽകുകയായിരുന്നു. മൊഴി മാറ്റാൻ പോലീസ് നിർബന്ധിക്കുന്നുവെന്നും കുടുംബം പരാതിയിൽ പറയുന്നുണ്ട്.












