തൃശൂർ : തൃശൂർ പൂരത്തിന്റെ ശോഭ കെടുത്തുന്ന രീതിയിൽ പൂരം എക്സിബിഷൻ നടത്തുന്ന സ്ഥലത്തിന്റെ വാടക ഭീമമായി വർധിപ്പിക്കാനുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ കേരള ക്ഷേത്ര സമന്വയ സമിതി തൃശൂർ ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ദേവസ്വം മന്ത്രിയുടെ നാടായ തൃശ്ശൂരിൽ വിഷയം പരിഹരിക്കുന്നതിന് മുൻകൈയെടുക്കാൻ തയ്യാറാകാതെ ഇരിക്കുന്നത് നിർഭാഗ്യകരമാണെന്നും ക്ഷേത്ര സമന്വയ സമിതി വ്യക്തമാക്കി.
തൃശൂർ പൂരം പ്രതിസന്ധികളില്ലാതെ നടത്തുന്നതിന് സമാനചിന്താഗതികളുമായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കും പൂരങ്ങളിൽ പങ്കുചേരുന്ന മറ്റു ഘടകക്ഷേത്ര ഭാരവാഹികൾക്കും എല്ലാ വിധ പിന്തുണയും നൽകുമെന്ന് കേരള ക്ഷേത്ര സാമന്വയ സമിതി ജില്ലാ ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു.
യോഗത്തിന് തൃശൂർ ജില്ലാ പ്രസിഡന്റ് ശ്രീ. കെ കെ ബിനു അധ്യക്ഷത വഹിച്ചു . സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ദിനേശ് കർത്ത ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശിവശങ്കര മേനോൻ മുഖ്യപ്രഭാഷണം നടത്തി . യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ വിനോദ് പൂങ്കുന്നം,
അഡ്വ. അനൂപ് ജില്ലാ ഭാരവാഹികൾ ആയ അഡ്വ . ജിനചന്ദ്രൻ ,സന്ദീപ്, പ്രമോദ്.യു, അനുരൂപ്.പി.എസ്
എന്നിവർ സംസാരിച്ചു.
Discussion about this post