ന്യൂഡല്‍ഹി:കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ കൊവിഡ് കേസില്‍ വര്‍ദ്ധനവ്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. 656 പോസിറ്റീവ് കേസുകളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്.അതേസമയം സജീവ കേസുകള്‍ 3,742 ആയി ഉയര്‍ന്നു.
ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത 423 കേസുകളില്‍ 266 എണ്ണം കേരളത്തിലും 70 എണ്ണം അയല്‍ സംസ്ഥാനമായ കര്‍ണാടകയിലുമാണ്. രണ്ട് മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്
ഇതില്‍ 266 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തില്‍ നിന്നാണ്.
അതേസമയം, കൊറോണ വൈറസിന്റെ ഉപവകഭേദമായ ജെഎന്‍ 1 വൈറസിന് നിലവില്‍ അധിക ഡോസ് വാക്സിന്‍ ആവശ്യമില്ലെന്ന് കോവിഡ് പാനല്‍ മേധാവി ഡോ. എന്‍.കെ. അറോറ പറഞ്ഞു.ഒമിക്‌റോണിന്റെ വിവിധ സബ് വേരിയന്റുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അവയൊന്നും കാഠിന്യം വര്‍ധിപ്പിച്ചിട്ടില്ലെന്നും മേധാവി പറഞ്ഞു. കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണെന്നും ഡോ അറോറ പറഞ്ഞു.
60 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്കും, രോഗാവസ്ഥകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവര്‍ക്കും, പ്രതിരോധശേഷി ഇല്ലാതാക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍ക്കുമാണ് രോഗം പിടിപ്പെടാന്‍ സാധ്യത. അവര്‍ക്ക് പ്രതിരോധം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും മുന്‍കരുതലുകള്‍ എടുത്ത് ജാഗ്രത പാലിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post