ന്യൂഡൽഹി: രാജ്യത്ത് സജീവമായ കോവിഡ് -19 കേസുകളുടെ എണ്ണം 4,054 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് , അതിൽ തന്നെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കേരളത്തിൽ നിന്ന്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം മുപ്പത്തിയേഴ് കോവിഡ് -19 കേസുകൾ ഗോവയിൽ നിന്നും 344 കർണാടകയിൽ നിന്നും 3128 കേരളത്തിൽ നിന്നും 50 മഹാരാഷ്ട്രയിൽ നിന്നുമാണ്,”
അതേസമയം ഞായറാഴ്ച ആകെ 63 കോവിഡ്-19 സബ്-വേരിയന്റ് ജെഎൻ1 കേസുകൾ ഞായറാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . ഗോവയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ തിങ്കളാഴ്ച അറിയിച്ചു.
ജെഎൻ.1 വേരിയന്റിന്റെ ആകെ കേസുകളിൽ 34 എണ്ണം ഗോവയിൽ നിന്നും ഒമ്പത് മഹാരാഷ്ട്രയിൽ നിന്നും എട്ട് കർണാടകയിൽ നിന്നും ആറ് കേരളത്തിൽ നിന്നും 4 തമിഴ്‌നാട്ടിൽ നിന്നും രണ്ട് തെലങ്കാനയിൽ നിന്നുമാണ്.
എന്നിരുന്നാലും, ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഒരു ക്ലസ്റ്ററിങ് സ്വഭാവം ഉണ്ടായിട്ടില്ലെന്നും ജെ എൻ 1 സബ് വേരിയന്റിന്റെ എല്ലാ കേസുകളിലും നേരിയ ലക്ഷണങ്ങളുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. .
Discussion about this post