ന്യൂഡൽഹി : പ്രധാനമന്ത്രി ഒരുക്കിയ ക്രിസ്മസ് വിരുന്നിലേത് സ്നേഹനിർഭരമായ അന്തരീക്ഷം ആയിരുന്നുവെന്ന് വിരുന്നിൽ പങ്കെടുത്ത സഭാ മേലദ്ധ്യക്ഷൻമാർ. മികച്ച രീതിയിലുള്ള സമീപനമായിരുന്നു പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും പുരോഹിതർ വ്യക്തമാക്കി. സഭാ പ്രതിനിധികളും, വ്യവസായ പ്രമുഖരും ഉള്‍പ്പടെ 60 പേരാണ് പ്രധാനമന്ത്രി ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തത്.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ക്രിസ്മസ് വിരുന്ന് സംഘടിപ്പിച്ചിരുന്നത് . ലോക് കല്യാണ്‍ മാര്‍ഗിലെ മോദിയുടെ വസതിയില്‍ ഇതാദ്യമായാണ് ക്രിസ്മസ് വിരുന്നൊരുക്കുന്നത്. കേരളം, ഡല്‍ഹി, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുമുള്ള സഭാദ്ധ്യക്ഷന്മാര്‍ക്കായിരുന്നു പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിലേക്ക് ക്ഷണമുണ്ടായിരുന്നത്.
യാതൊരുവിധ രാഷ്ട്രീയ ചർച്ചകളും പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ ഉണ്ടായില്ലെന്ന് പങ്കെടുത്ത സഭാമേലദ്ധ്യക്ഷന്മാർ അറിയിച്ചു. പ്രധാനമന്ത്രിയിൽ നിന്നും ഉണ്ടായ മികച്ച സമീപനം പുതിയ ബന്ധങ്ങൾക്ക് കാരണമാകും എന്നും പുരോഹിതർ സൂചന നൽകി. ഫ്രാന്‍സിസ് മാര്‍പ്പാപ്പ 2024 പകുതിയോടെയോ 2025 ആദ്യമോ ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നല്‍കിയതായും സഭാ മേലദ്ധ്യക്ഷന്മാർ വ്യക്തമാക്കി.
Discussion about this post