ന്യൂഡൽഹി : ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ കേരളത്തിന്റെ അഭിമാന താരം മിന്നു മണി കളിക്കും. ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ ഏക ടെസ്റ്റ് മത്സരം എട്ടു വിക്കറ്റിന് ഇന്ത്യ ജയിച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ടി 20 പരമ്പരയ്ക്കുള്ള ടീമിനെ ഇന്ന് പ്രഖ്യാപിച്ചത്.
ജനുവരി അഞ്ചു മുതലാണ് പരമ്പര ആരംഭിക്കുന്നത്. 16 അംഗ ടീമിനെയാണ് ബിസിസിഐ ഇന്ന് പ്രഖ്യാപിച്ചത്. നേരത്തേ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ശ്രേയങ്ക പാട്ടീലിന് ആദ്യമായി ഏകദിന ടീമിലേക്കും അവസരം ലഭിച്ചിട്ടുണ്ട്.
ഡിസംബര്‍ 28, 30, ജനുവരി രണ്ട് തീയതികളിൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ àആയിരിക്കും ഏകദിന മത്സരങ്ങള്‍ നടക്കുക.
5,7,9 തീയതികളിൽ മുംബൈ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ടി20 മത്സരങ്ങൾ നടക്കുന്നത്.
ടി20 ടീം : ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ജെമിമ റോഡ്രിഗസ്, ഷഫാലി വര്‍മ, ദീപ്തി ശര്‍മ, യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, ശ്രേയങ്ക പാട്ടീല്‍, മന്നത്ത് കശ്യപ്, സൈക ഇസാഖ്, രേണുക സിങ്, ടൈറ്റസ് സധു, പൂജ വസ്ത്രാകര്‍, കനിക അഹൂജ, മിന്നു മണി.








