കൊടുങ്ങല്ലൂർ; നടൻ ദിലീപിന്റെ ഡി സിനിമ ഇനി കൊടുങ്ങല്ലൂരിലും. നഗരത്തിലെ മുഗൾ മാളിൽ ഡി സിനിമയുടെ പുതിയ മൾട്ടിപ്ലക്‌സ് തിയറ്റർ തുറന്നു. മൂന്ന് സ്‌ക്രീനുകളിൽ കൊടുങ്ങല്ലൂരുകാർക്ക് പുതിയ ദൃശ്യവിരുന്ന് ഒരുക്കുന്നതാകും തിയറ്റർ.
സംവിധായകൻ കമൽ ഉൾപ്പെടെയുളളവർ പങ്കെടുത്ത ചടങ്ങിലായിരുന്നു നിലവിളക്ക് കൊളുത്തി തിയറ്റർ ഉദ്ഘാടനം ചെയ്തത്. മുൻസിപ്പൽ ചെയർപേഴ്‌സൺ ഗീത ടികെ, മുഗൾ മാൾ ഉടമകളായ മുഹമ്മദ് അലി, സിദ്ദിഖ് മുഹമ്മദ് അലി, ഡി സിനിമാ മാനേജർ വിനോയ് തുടങ്ങിയവർ പങ്കെടുത്തു.
ഒരു തിയറ്റർ ആ നാടിന്റെ പ്രശസ്തിയും പുരോഗതിയെയും വിളിച്ച് അറിയിക്കുന്നതാണെന്ന് ദിലീപ് പറഞ്ഞു. കമലിന്റെ അസിസ്റ്റന്റായി സിനിമയിലേക്ക് എത്തിയ ശേഷം ഒരുപാട് കാലം താൻ കൊടുങ്ങല്ലൂരിൽ താമസിച്ചിട്ടുണ്ടെന്ന് ദിലീപ് പറഞ്ഞു. പക്ഷെ ഇങ്ങനൊരു വ്യവസായവുമായി കൊടുങ്ങല്ലൂരിലേക്ക് എത്തുമെന്ന് അന്ന് കരുതിയില്ലെന്നും ദിലീപ് കൂട്ടിച്ചേർത്തു.
Discussion about this post