ഇസ്ലാമാബാദ്: പാകിസ്താൻ ചരിത്രത്തിൽ ആദ്യമായി ഹിന്ദുസ്ത്രീ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. ഖൈബർ പത്തൂൺക്വയിലെ ബുനർ ജില്ലയിലെ പി.കെ-25 മണ്ഡലത്തിൽ നിന്നാണ് ഡോ.സവീറ പർകാശ് ജനവിധി തേടുന്നത്. 2024 ഫെബ്രുവരി 8-ാം തീയതിയാണ് പാകിസ്താനിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.
പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) ബാനറിലാണ് സവീറ മത്സരിക്കുന്നത്. സവീറയുടെ പിതാവ് ഡോ. ഓം പർകാശ് 35 വർഷമായി പിപിപിയുടെ സജീവ പ്രവർത്തകനാണ്. അബോട്ടബാദ് ഇന്റർനാഷണൽ മെഡിക്കൽ കോളജിൽനിന്ന് 2022 മെഡിക്കൽ ബിരുദം നേടിയ സവീറ, ബുനെറിലെ പിപിപി വനിതാ വിഭാഗം ജനറൽ സെക്രട്ടറിയാണ്.
സ്ത്രീകളുടെ ഉന്നമനത്തിനായും അവരുടെ അവകാശങ്ങൾക്കായും പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്ന് സവീറ പറയുന്നു. മനുഷ്യനെ സേവിക്കുന്നത് തന്റെ രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള കാര്യമാണ്. സർക്കാർ ആശുപത്രികളിലെ മോശം അവസ്ഥയും നിസ്സഹാസവസ്ഥയും നേരിട്ട് കണ്ടതിന് പിന്നാലെയാണ് താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതെന്ന് സവീറ കൂട്ടിച്ചേർത്തു.
ബുനെർ പാകിസ്താന്റ ഭാഗമായി 55 വർഷങ്ങൾക്കു ശേഷം ആദ്യമായാണ് ഒരു സ്ത്രീ ഇവിടെനിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. ഡോ.സവീറ പർകാശ് മത്സരരംഗത്തേക്ക് ഇറങ്ങിയതിന് പിന്നാലെ സെെബർ ആക്രമണവും ആരംഭിച്ചിട്ടുണ്ട്.











Discussion about this post