ന്യൂഡല്‍ഹി: വടക്കേഇന്ത്യയില്‍ ഉണ്ടായ കനത്ത മൂടല്‍മഞ്ഞില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ 110-ലധികം വിമാനങ്ങളെ ബാധിച്ചതായി റിപ്പോര്‍ട്ട്. തണുത്ത തിരമാലകള്‍ തുടരുന്നതാണ് കനത്ത മൂടല്‍മഞ്ഞിന് കാരണം. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഡല്‍ഹിയിലേക്കുള്ള 25 ട്രെയിനുകള്‍ വൈകിയതായി നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു.
പഞ്ചാബ്, ഹരിയാന, ഡല്‍ഹി, യുപി, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഇടതൂര്‍ന്ന കനത്ത മൂടല്‍മഞ്ഞ് ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഉത്തര്‍പ്രദേശില്‍ കനത്ത മൂടല്‍മഞ്ഞില്‍ റോഡുകളില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തു.ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിക്കുകയും ,12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു .
ആഴ്ചകളായി താരതമ്യേന നല്ല വായു ലഭിച്ചതിന് ശേഷം നഗരത്തിലെ വായുവിന്റെ ഗുണനിലവാരവും കുത്തനെ ഇടിഞ്ഞു. ശരാശരി വായു നിലവാരം 381 ആയി കുറഞ്ഞു.ഡല്‍ഹിയില്‍ ഏറ്റവും കുറഞ്ഞ താപനില 7 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 24 ഡിഗ്രി സെല്‍ഷ്യസും വരെ ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു .സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് ഡല്‍ഹിയിലെ ആനന്ദ് വിഹാറില്‍ 441 എക്യുഐ , ലോധി റോഡില്‍ 327 എക്യുഐ, ഐജിഐ വിമാനത്താവളത്തില്‍ 368 , ഗാസിയാബാദിലും നോയിഡയിലും 336 എക്യുഐയും രേഖപ്പെടുത്തി. അടുത്ത ആഴ്ചയില്‍ വായുവിന്റെ ഗുണനിലവാരം ഇനിയും കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.












