കൊൽക്കൊത്ത: എതിരാളിയുടെ കോട്ടയിൽ ആക്രമിച്ചു കളിച്ച കേരളാ ബ്ലാസ്റ്റേഴ്സിന് മോഹൻ ബഗാനെതിരെ ത്രസിപ്പിക്കുന്ന വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം ബ്ലാസ്റ്റേഴ്‌സ് മോഹൻ ബാഗിന്റെ തട്ടകമായ കൊൽക്കത്തയിലെ സാൾട് ലേകിൽ എതിരാളികളെ പരാജയപ്പെടുത്തിയത്. 9ആം മിനിട്ടിൽ ദിമിത്രിയോസ് ഡയമൻ്റക്കോസിൻ്റെ ഒരു സോളോ ഗോളാണ് മത്സരത്തിൻ്റെ ഗതി നിർണ്ണയിച്ചത്. ഇതോടെ 26 പോയിൻ്റുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് നിലയിൽ ഒന്നാമതായി സ്ഥാനമുറപ്പിച്ചു
കളിയുടെ തുടക്കത്തിൽ തന്നെ മോഹൻ ബഗാനെതിരെ ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യമാണ് കൊൽക്കത്ത കണ്ടത്. ബഗാന്റെ പ്രതിരോധത്തിനും മധ്യനിരയ്ക്കും നിരന്തരം അലോസരമുണ്ടാക്കി കൊണ്ട് ഉയർന്ന പ്രെസ്സിംഗും വേഗത്തിലുള്ള വിംഗറുകളും ഫോർവേഡുകളും ഉപയോഗിച്ച് ബ്ലാസ്റ്റേഴ്‌സ് കളി നിയ്രന്തിച്ചു.
മധ്യനിരയിൽ അസ്ഹറും ഐമനും ചേർന്ന് നിരന്തരം മുന്നേറ്റ നിരയിലേക്ക് പന്തെത്തിച്ചുകൊണ്ടിരുന്നു. വലതുപാർശ്വത്തിൽ രാഹുലും മികച്ച രീതിയിൽ കളിച്ചപ്പോൾ . പ്രതിരോധത്തിൽ ഡ്രിഞ്ചിച്ചും ലെസ്കോവിച്ചും പാറ പോലെ ഉറച്ചു നിന്ന് കൊണ്ട് മോഹൻ ബഗാന്റെ നീക്കങ്ങളുടെയൊക്കെ മുനയൊടിക്കുന്നതാണ് ആദ്യ പകുതിയിൽ കാണാൻ സാധിച്ചത് .
എന്നാൽ രണ്ടാം പകുതിയിൽ താരതമ്യേനെ സംഘടിതമായി കളിച്ച മോഹൻ ബഗാൻ . ചില അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും, സ്ട്രൈക്കർമാർക്ക് സ്പേസ് കൊടുക്കാതെ ബ്ലാസ്റ്റേഴ്സ് ഫലപ്രദമായി പ്രതിരോധിച്ചപ്പോൾ ഇതൊന്നും ലക്ഷ്യത്തിലെത്തില്ല
Discussion about this post