ന്യൂഡൽഹി : 2023 അവസാനത്തോട് അടുക്കുമ്പോൾ ഇന്ത്യയിൽ ഈ വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക നേട്ടം സ്വന്തമാക്കിയിരിക്കുന്നത് മുകേഷ് അംബാനിയാണ്. ഈ വർഷത്തെ ആദ്യ സാമ്പത്തിക പാദങ്ങളിൽ ഒന്നാം സ്ഥാനത്ത് നിലനിന്നിരുന്ന സാവിത്രി ജിൻഡാലിനെ പിന്തള്ളിയാണ് മുകേഷ് അംബാനി വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.
റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളിൽ 9 ശതമാനം വർധനയുണ്ടായതും ലയനത്തിന് ശേഷം ജിയോ ഫിനാൻഷ്യൽ സർവീസസ് ഓഹരികൾ ലിസ്റ്റ് ചെയ്തതും മൂലം മുകേഷ് അംബാനി ഈ വർഷം 9.98 ബില്യൺ ഡോളർ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ അംബാനിയുടെ ആകെ ആസ്തി 97.1 ബില്യൺ ഡോളറായി.
നേരത്തെ ഒപി ജിൻഡാൽ ഗ്രൂപ്പിന്റെ മുൻ ചെയർപേഴ്സൺ സാവിത്രി ജിൻഡാൽ ആയിരുന്നു ഈ വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിരുന്ന വ്യക്തി. ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിത എന്ന നേട്ടം സാവിത്രി ജിൻഡാൽ നിലനിർത്തി. എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാർ 9.47 ബില്യൺ ഡോളർ നേട്ടവുമായി തൊട്ടു പുറകിലുണ്ട്. ഈ വർഷം എച്ച്സിഎൽ ഓഹരികൾ 41 ശതമാനം ഉയർന്നതിനാൽ അദ്ദേഹത്തിന്റെ ആസ്തി 34 ബില്യൺ ഡോളറായി ഉയർന്നു.
Discussion about this post