തിരുവനന്തപുരം:നാട്ടില്‍ വര്‍ഗീയത വളര്‍ത്തുന്നത് കോണ്‍ഗ്രസാണെന്നും കള്ളം പറഞ്ഞ് മതസ്പര്‍ധ ഉണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കുറ്റപ്പെടുത്തി. തിരുവനന്തപുരം കവടിയാര്‍ കൊട്ടാരം സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം. കേരളത്തില്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ബിജെപി ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും കുമ്മനം പറഞ്ഞു.
താന്‍ നയിക്കുന്ന കേരള വിമോചന യാത്ര എല്ലാ വിഭാഗങ്ങളും തമ്മില്‍ സൗഹാര്‍ദ്ദം ഉണ്ടാക്കുകയാണ് ലക്ഷ്യമിടുന്നത്, മണ്ണിനും, വെള്ളത്തിനും ശുദ്ധവായുവിനും വേണ്ടിയാണ് യാത്ര നടത്തുന്നതെന്നും കുമ്മനം പറഞ്ഞു
കുമ്മനം വര്‍ഗ്ഗീയ ചേരിത്തിരിവുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കളായ വിഎം സുധീരനും, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രംഗത്തെത്തിയിരുന്നു.
Discussion about this post