ന്യൂഡൽഹി : 2024ലും ബിജെപി തന്നെ ഇന്ത്യയിൽ അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു സാമ്പാർ മുന്നണി സർക്കാരിനെ അല്ല ജനങ്ങൾ ആഗ്രഹിക്കുന്നത്. ജനങ്ങൾക്ക് മുൻപിൽ ബിജെപി അല്ലാതെ മറ്റൊരു ബദൽ ഇല്ല. മോദിയുടെ ഗ്യാരണ്ടികളിൽ രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്കുള്ള ഉറപ്പാണത് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ജനപിന്തുണയാണ് തന്‍റെ വിജയരഹസ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.മോദി പിന്നോട്ട് പോകില്ലെന്ന് ജനത്തിനറിയാം. മോദിയുടെ ഗ്യാരണ്ടികൾ ഒരിക്കലും വോട്ട് ലക്ഷ്യമിട്ടുള്ളതല്ല. ഒരു തീരുമാനവും തന്‍റേത് മാത്രമല്ല. രാജ്യതാൽപര്യം മാത്രമാണ് തന്റെ പരിഗണന എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
“ബിജെപിയെ സംബന്ധിച്ച് പുതുമുഖങ്ങളെ മുഖ്യമന്ത്രിമാരാക്കുന്നത് പുതുമയുള്ള കാര്യമല്ല. ഒരു ഭരണ പരിചയവുമില്ലാതെയാണ് ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയായത്. മറ്റുള്ളതെല്ലാം കുടുംബ പാർട്ടികളായതിനാലാണ് ഇതൊരു പുതിയ ട്രെൻഡായി തോന്നുന്നത്. ദക്ഷിണേന്ത്യയിലും ബിജെപി ശക്തി പ്രാപിച്ചു വരികയാണ്. കേരളത്തിലെ പല തദ്ദേശസ്ഥാപനങ്ങളിലും ബിജെപി ശക്തിപ്പെട്ടു വരുന്നുണ്ട്” എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
Discussion about this post