ന്യൂഡൽഹി : 24 മണിക്കൂറിനിടയിൽ രാജ്യത്ത് മൂന്ന് കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 841 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. മൂന്നു മരണങ്ങളിൽ ഒന്ന് കേരളത്തിലാണ്. കർണാടക, ബീഹാർ എന്നീ സംസ്ഥാനങ്ങളിലും ഓരോ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പുതിയ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ പുതുവർഷം ആശങ്കാജനകമാകുകയാണ്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 4309 ആയി ഉയർന്നു. കൊവിഡ് വകഭേദമായ JN 1 കേസുകളുടെ എണ്ണത്തിലും കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധനവുണ്ടായി. ഡിസംബർ 28 വരെ 145 JN 1 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കൊവിഡ് ഉയരുന്ന സാഹചര്യത്തിൽ പുതുവത്സര ആഘോഷങ്ങളില്‍ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. അസുഖമുള്ള മുതിർന്ന ആളുകൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും പൊതുഇടങ്ങളിൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വിദഗ്ദർ സൂചിപ്പിച്ചു. പുതുവർഷ ആഘോഷങ്ങൾ കൂടി കഴിയുന്നതോടെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇനിയും വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Discussion about this post