ന്യൂഡൽഹി : രാജ്യത്തിലെ എല്ലാ പൗരന്മാർക്കും ആശംസകൾ നേരുന്നു, 2024 ൽ ജനങ്ങൾക്ക് സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് ആശംസിച്ച് പ്രസിഡന്റ് ദ്രൗപതി മുർമു.
എല്ലാവർക്കും ഊഷ്മളമായ പുതുവത്സരാശംസകൾ! 2024 എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും നൽകട്ടെ. സമഗ്രവും സുസ്ഥിരവുമായ വികസനത്തിന് സംഭാവന നൽകാനുള്ള പുതുക്കിയ പ്രതിബദ്ധതയോടെ നമുക്ക് പുതുവർഷത്തെ സ്വാഗതം ചെയ്യാം,” പ്രസിഡന്റ് മുർമു തിങ്കളാഴ്ച സമൂഹമാധ്യമമായ എക്സിൽ തന്റെ ഔദ്യോഗിക ഹാൻഡിൽ നിന്ന് പോസ്റ്റ് ചെയ്തു.
വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖറും രാജ്യത്തെ പൗരന്മാർക്ക് പുതുവത്സരാശംസകൾ നേർന്നു. 2024 ‘ഓരോരുത്തർക്കും’ സന്തോഷം നൽകുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post