ലഖ്നൗ: ഗംഗാ നദിയില്‍ മാലിന്യം വലിച്ചെറിയുന്നവരെ ശാസിച്ച് തിരുത്താന്‍ ഇന്ത്യന്‍ സൈന്യം. മാലിന്യം നദിയില്‍ വലിച്ചെറിയുന്നതിന്റെ തിക്തഫലം എന്തായിരിക്കുമെന്നതിനെ കുറിച്ചും, ഗംഗയെ മലിനപ്പെടുത്താതെ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുമെന്ന് സൈനിക പ്രതിനിധികള്‍ അറിയിച്ചു. ഗംഗാ ശുചീകരണ ദൗത്യത്തിനായി അഞ്ചു വര്‍ഷക്കാലത്തേക്ക് ഒരു വിഭാഗം സേനയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജലവിഭവ മന്ത്രാലയവും, ഗംഗാശുചീകരണ പദ്ധതിയും സംയുക്തമായി ചേര്‍ന്ന് ഇന്ത്യന്‍ ആര്‍മിയുടെ നേതൃത്വത്തിലാണ് ഗംഗയില്‍ മാലിന്യം ഉപേക്ഷിക്കുന്നവരെ നിരീക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജനങ്ങള്‍ക്ക് നേരിട്ട് പരാതി രേഖപ്പെടുത്തുവാനുള്ള സംവിധാനവും സൈന്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യവസായ ശാലകളില്‍ നിന്നുള്ള മാലിന്യം ഗംഗയില്‍ ഉപേക്ഷിക്കുന്നതു കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് സേനയുമായി ബന്ധപ്പെടാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മൂന്ന് സേന യൂണിറ്റുകള്‍ ഇതിനായി കര്മ്മപഥത്തിലെത്തും. 75 കോടി രൂപയാണ് ഗംഗാ പുനരുജ്ജീവന മന്ത്രാലയം ഇതിനായി ചെലവഴിക്കുന്നത്.
ഇതു കൂടാതെ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ആര്‍മിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 300 കോടി രൂപയും മന്ത്രാലയം ചെലവഴിക്കും.
Discussion about this post