പട്ന:ബിഹാറില്‍ കുളം നികത്തിയതായി പരാതി.ദര്‍ഭംഗ ജില്ലയിലാണ് സംഭവം. 10-15 ദിവസത്തിനുള്ളിലാണ് കുളം മണ്ണിട്ട് നികത്തിയത്. വിസ്താരമുള്ളതും നിരവധി മീനുകളുടെ ആവാസ സ്ഥലവുമായിരുന്ന കുളമാണ് നികത്തിയത്. കുളം ഉണ്ടായിരുന്നസ്ഥലത്ത് ഇപ്പോള്‍ ഒരു കുടില്‍ മാത്രമാണ് ഉള്ളത് എന്നാണ് പരാതിയില്‍ പറയുന്നത്. വര്‍ദ്ധിച്ചു വരുന്ന വില മൂലം സ്ഥലം മാഫിയക്കാരാണ് കുളം നികത്തിയത് എന്നാണ് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നത്.
കുളം പൊതു ഉടമസ്ഥതയിലുള്ളതാണെന്നും മത്സ്യബന്ധനത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്നു എന്നും പ്രദേശവാസികള്‍ പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കുളം നികത്തല്‍ തുടങ്ങിയപ്പോള്‍ പ്രദേശവാസികള്‍ അധികാരികളോട് പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പണി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ പെട്ടന്ന് ശ്രദ്ധയില്‍ പെടാത്ത രീതിയില്‍ രാത്രിയില്‍ കുളത്തില്‍ മണ്ണ് നിറക്കുകയായിരുന്നു.കഴിഞ്ഞ ദിവസം രാവിലെ കുളത്തില്‍ മീന്‍ പിടിക്കാനെത്തിയവര് കണ്ടത് കുളത്തിന് പകരമൊരു കുടിലായിരുന്നു. അതേത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ പരാതി നല്കി. കുടിലിലേക്ക് പോലീസ് എത്തുന്നതിന് മുന്‍പ് കുടിലില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളില്‍ റോഹ്താസ് ജില്ലയില്‍ 60 അടി പാലം മുഴുവന്‍ മോഷ്ടിക്കപ്പെട്ടിരുന്നു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഉള്‍പ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്യുകയും
ചെയ്തിരുന്നു.പ്രതികളില്‍ നിന്ന് 247 കിലോ ഇരുമ്പ് ചാനലുകള്‍ കണ്ടെടുക്കുകയും ചെയ്തു.
Discussion about this post