അയോദ്ധ്യ: എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം എന്നതിനു വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രയത്നിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ, പ്രധാനമന്ത്രിയെ വിമർശിക്കാൻ മാത്രമാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് ജി മഹാരാജ്. കോൺഗ്രസ് നേതാവ് ഉദിത് രാജിന്റെ മനുവാദ് പരാമർശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 500 വർഷത്തിന് ശേഷം മനുവാദ് തിരിച്ചു വരുന്നുവെന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ വിവാദ പരാമർശം.
‘എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികാസം എന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രയത്നിച്ചു കൊണ്ടിരിക്കുന്നത്. അധികാരത്തിൽ വരണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നു. എന്നാൽ, അവർക്ക് ഒരു അധികാരവും ലഭിക്കാൻ പോകുന്നില്ല. കാരണം ജനങ്ങളാണ് അധികാരം നൽകുന്നത്. എന്നാൽ, ഈ ജനങ്ങളിൽ ഇവർക്ക് താത്പര്യവുമില്ല. ഇവരുടെ ഏക താത്പര്യം പ്രധാനമന്ത്രിയെ വിമർശിക്കുന്നതിൽ മാത്രമാണ്. അതിനു വേണ്ടി മാത്രമാണ് അവർ പരിശ്രമിക്കുന്നത്. പക്ഷേ, ഒന്നും നടക്കാൻ പോകുന്നില്ല’- ആചാര്യ സത്യേന്ദ്ര ദാസ് ജി മഹാരാജ് പറഞ്ഞു.
അതേസമയം, പരാമർശം വിവാദമായതോടെ, ഉദിത് രാജ് വിശദീകരണവുമായി മുന്നോട്ട് വന്നു. തന്റെ പരാമർശത്തിന് രാമക്ഷേത്രവുമായി ബന്ധമില്ലെന്നാണ് ഉദിത് രാജിന്റെ ന്യായീകരണം. മണ്ഡൽ കമ്മീഷനെതിരായ പ്രതിഷേധം രാമക്ഷേത്ര നിർമാണത്തിന്റെ രൂപത്തിലേക്ക് വഴിതിരിച്ചു വിടുന്നെന്നായിരുന്നു കോൺഗ്രസ് നേതാവ് പറഞ്ഞത്. വിദ്യഭ്യാസ സ്ഥാപനങ്ങളിൽ ആർഎസ്എസ് പ്രവർത്തകരെ മാത്രമാണ് ചേർക്കുന്നതെന്നും ഇത് മനുവാദിന്റെ തിരിച്ചു വരവാണെന്നും ആയിരുന്നു നേതാവിന്റെ വിവാദ പരാമർശം. വലിയ വിവാദങ്ങൾക്കാണ് ഈ പരാമർശങ്ങൾ വഴിവച്ചത്.
Discussion about this post