ലക്നൗ: അന്തരിച്ച മുതർന്ന ബിജെപി നേതാവ് ഹൃദയനാഥ് സിംഗിന് ലക്നൗവിലെത്തി ആദരാഞ്ജലിയർപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും അദ്ദേഹത്തിന് ആദരാഞ്ജലിയർപ്പിച്ചു.
‘മുതിർന്ന ബിജെപി നേതാവ് ഹൃദയനാഥ് സിംഗിന്റെ വിയോഗത്തിൽ അതിയായ ദുഃഖം തോന്നുന്നു. അദ്ദേഹവുമായി നീണ്ട കാലത്തെ ബന്ധമുണ്ട്. ഉത്തർപ്രദേശിൽ പാർട്ടി പ്രസിഡന്റായിരുന്ന കാലത്ത് ഒരു പ്രാദേശിക സംഘടനാ നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തന മികവും കഴിവും നേരിട്ടു കണ്ടറിഞ്ഞതാണ്’- പ്രതിരോധ മന്ത്രി ട്വിറ്ററിൽ കുറിച്ചു.
അദ്ദേഹത്തിന്റെ മുഴുവൻ ജീവിതവും ജനങ്ങൾക്ക് വേണ്ടിയും രാജ്യത്തിന് വേണ്ടിയും മാറ്റിവച്ചതായിരുന്നു. ഈ അവസരത്തിൽ, അദ്ദേഹത്തിന്റെ കുടുംബത്തിനും വേണ്ടപ്പെട്ടവർക്കും അനുശോചനമറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Discussion about this post