പത്തനംതിട്ട: സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ മതവിദ്വേഷ പ്രചാരണത്തിന് കേസ്. പത്തനംതിട്ട നാരങ്ങാനം പഞ്ചായത്ത് അംഗം ആബിദ ഭായിക്കെതിരെയാണ് കേസ്. അയോദ്ധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ശ്രീരാമന്റെ വീഡിയോ പങ്കുവച്ചതിന്റെ പേരിലാണ് കേസ്. നാരങ്ങാനം പഞ്ചായത്തിലെ അഞ്ചാം വാർഡ് അംഗമാണ് ആബിദ ഭായി.
അയോദ്ധ്യാ പ്രയാണം, ഇന്ത്യ കുതിക്കുന്നു, ഡിജിറ്റൽ യുഗത്തിലേക്ക് ഉള്ള ഓട്ടം’ എന്ന ടാഗ്ലൈനോടു കൂടിയാണ് ആബിദ ഭായ് വിവാദ വിഡിയോ പോസ്റ്റ് ചെയ്തത്. ശ്രീരാമദേവന്റെ ഭക്തിഗാനം ഉൾപ്പെടുത്തിക്കൊണ്ട് അർധനഗ്നനായ ഒരാൾ ഓടുന്ന വീഡിയോയായിരുന്നു ഇത്. ഈ പോസ്റ്റ് ഹിന്ദുമത വിശ്വാസത്തെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.നാരങ്ങാനം സ്വദേശിയായ രതീഷാണ് ആറൻമുള പോലീസിൽ പരാതി നൽകിയത്.
വിവാദമായതോടെ ആബിദ ഭായ് ഊ പോസ്റ്റ് ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്തു. ഇത്തരത്തിലുള്ള ഒരു മതവിദ്വേഷ പ്രചരണം ഉദ്ദേശിച്ചല്ല വീഡിയോ പോസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കി ഒരു കുറിപ്പും ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.
Discussion about this post