Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആരാണ് കൃഷ്ണശിലയിൽ രാംലല്ലയെ നിർമ്മിക്കാൻ നിയോഗം ലഭിച്ച ആ പുണ്യജന്മം; വൈറ്റ് കോളർ ജോലി ഉപേക്ഷിച്ച് പാരമ്പര്യം മുറുകെ പിടിച്ച യുവാവ്

by Brave India Desk
Jan 2, 2024, 05:17 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

500 വർഷത്തെ കാത്തിരിപ്പിന് ശേഷം അയോദ്ധ്യയിൽ ശ്രീരാമഭക്തർ തങ്ങളുടെ ആത്മാഭിമാനം തിരിച്ചുപിടിച്ചിരിക്കുകയാണ്. ജനുവരി 22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠയോടെ അയോദ്ധ്യ വീണ്ടും പൂർണമായും രാമന്റേതായി മാറും. ഓരോ മൺതരിയും ജലകണികയും രാമമന്ത്രം ജപിക്കും. അതെ, രാമന്റെ മണ്ണിൽ രാമക്ഷേത്രം എന്നത് സ്വപ്‌നത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേക്കെത്തുകയാണ്. കുസൃതിയും ഐശ്വര്യവും ഒരുപോലെ വിളങ്ങുന്ന ശ്രീരാമന്റെ ബാലരൂപത്തെയാണ് ഗർഭഗൃഹത്തിലെത്തുന്ന ജനലക്ഷങ്ങൾ സർവ്വസവും മറന്ന് രാമപാദങ്ങളിൽ ലയിച്ച് കൈകൂപ്പിവണങ്ങുക.

ഈ രാംലല്ല വിഗ്രഹം നിർമ്മിക്കാൻ നിയോഗം ലഭിച്ച യുവ ശില്പിയാകട്ടെ ജീവിതം ധന്യമായതിന്റെ സന്തോഷത്തിലാണ്. ആരാണ് ഈ പുണ്യജന്മം? അഞ്ച് തലമുറകളിലായി ശിൽപകലാമേഖലയിൽ പ്രവർത്തിക്കുന്ന കുടുംബത്തിലെ ഇളമുറക്കാരനായ അരുൺ യോഗിരാജ് ആണ് ആ യുവാവ്. കർണാടകയിലെ മൈസൂരു സ്വദേശിയാണ് അദ്ദേഹം. എംബിഎ ബിരുദധാരിയായ അരുൺ അൽപ്പകാലം സ്വകാര്യകമ്പനിയിൽ ജോലിചെയ്‌തെങ്കിലും അധികം വൈകാതെ അച്ഛന്റെയും മുത്തച്ഛന്റെയും പോലെ ശിൽപകലയുടെ പാരമ്പര്യം പിന്തുടരുകയായിരുന്നു.11 വയസുമുതൽ അദ്ദേഹം പിതാവിനെ ശിൽപ്പ നിർമ്മാണത്തിൽ സഹായിച്ചിരുന്നു. അറിവും പാരമ്പര്യവും അനുഗ്രഹവും ഒത്തുചേർന്നപ്പോൾ അരുൺ ഉത്തമകലാകാരനായി.

Stories you may like

വേഗത്തിൽ കേസെടുത്താൽ ‘ഡീൽ’ ആരോപണം, വൈകിയാൽ സംരക്ഷണം നൽകിയെന്ന ആക്ഷേപം; മാസപ്പടി കേസിൽ നിയമോപദേശം തേടാൻ സർക്കാർ

തിരക്കഥ നന്നായി, പച്ചയിറച്ചി തിന്നുന്ന പോലെയാണ് വാർത്തകൾ”; ഇഡി നടപടിക്ക് പിന്നാലെ പി.എ. മുഹമ്മദ് റിയാസ്

എച്ച്ഡി കോട്ടയിൽ നിന്നുള്ള കൃഷ്ണശില ഉപയോഗിച്ചാണ് 51 ഇഞ്ച് വലുപ്പം വരുന്ന രാംലല്ല വിഗ്രഹം അരുൺ നിർമ്മിച്ചത്. ക്ഷേത്ര കമ്മിറ്റിയുടെ നിർദേശപ്രകാരം, യാതൊരുവിധത്തിലുള്ള റഫറൻസുകളുമില്ലാതെ ആത്മീയത മനസിൽ  സൂക്ഷിച്ചു കൊണ്ടാണ് വിഗ്രഹത്തിന്റെ നിർമ്മാണം. ഏഴ് മാസങ്ങൾക്ക് മുമ്പ് തന്നെ ജോലി ആരംഭിച്ചിരുന്നു. ദിവസവും 12 മണിക്കൂറോളം ഇതിന് വേണ്ടി ചിലവഴിച്ചു. കൃഷ്ണശിലയിൽ ശ്രീരാമനെ കണ്ടെത്തുന്നത് വരെ താൻ കൊത്തുപണി തുടരുമെന്നും സാക്ഷാൽ പ്രഭു ശ്രീരാമൻ തന്നെ സഹായിക്കുമെന്നുമായിരുന്നു അരുൺ തന്റെ ജോലി ആരംഭിച്ചതിന് ശേഷം പ്രിയതമയായ വിജേതയോട് പറഞ്ഞത്. ദൈവികത നിലനിർത്തിക്കൊണ്ട് ബാലരൂപത്തിലുള്ള രാമന്റെ വിഗ്രഹം നിർമ്മിക്കുക എന്നതാണ് താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്നാണ് അരുൺ പറയുന്നത്.

ശിൽപ്പകലയിലെ അരുണിന്റെ വൈദഗ്ദ്ധ്യം മുൻപും അംഗീകരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യാ ഗേറ്റിലെ, സുഭാഷ് ചന്ദ്രബോസിന്റെ 30 അടി പ്രതിമ നിർമിച്ചതും അദ്ദേഹമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് അനാച്ഛാദനം ചെയ്തത്. സുഭാഷ് ചന്ദ്രബോസിന്റെ രണ്ടടി ഉയരമുള്ള പ്രതിമയും യോഗിരാജ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചിരുന്നു. ആദിശങ്കരാചാര്യ, ഹനുമാൻ, ഡോ. ബി.ആർ. അംബേദ്കർ, സ്വാമി രാമകൃഷ്ണ പരമഹംസർ, ബനശങ്കരി ദേവി, മൈസൂർ രാജാവ് ജയചാമരാജേന്ദ്ര വോഡയാർ എന്നിവരുടെ പ്രതിമകളും അരുൺ യോഗിരാജ് തയ്യാറാക്കിയിട്ടുണ്ട്. ഇതുവരെ 1000 ത്തിലധികം ശിൽപ്പങ്ങൾ നിർമ്മിച്ച അരുൺ, രാംലല്ലവിഗ്രഹനിർമ്മാണത്തോടെ തന്റെ ജീവിതം ധന്യമായതിന്റെ സന്തോഷത്തിലാണിപ്പോൾ.

 

Tags: ayodhyaayodhya temple
Share2
Tweet
SendShare

Latest stories from this section

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്ക് മാത്രമാകും’; കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയ്ക്കെതിരെ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ

‘10 വർഷത്തേക്ക് പരസ്യം ചെയ്യാം!’; കെഎസ്ആർടിസിയെ ‘സ്പോൺസർ’ ചെയ്യാൻ അവസരം; തകർപ്പൻ പദ്ധതിയുമായി കെഎസ്ആർടിസി!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

കേരളം ഇരുട്ടിലേക്ക്?’; കൊടുംചൂടും കൽക്കരി ക്ഷാമവും വില്ലനായി; രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും!

‘ കയ്യും കാലും കൊത്തിയരിയും’; കൊടിതോരണങ്ങൾ അഴിച്ചുമാറ്റി; പിണറായിയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎമ്മിന്റെ കൊലവിളി

ചോരാൻ പാടില്ല ഒന്നും!’; നേതാക്കളുടെ ഫോൺ വിവരങ്ങൾ പരിശോധിക്കാൻ സമ്മതപത്രം ഒപ്പിട്ട് വാങ്ങി സിപിഎം; അസാധാരണ നടപടി

Latest News

എസ്-400 വിതരണം മുതൽ സുഖോയ്-57 സാങ്കേതികവിദ്യ കൈമാറ്റം വരെ; പുടിന്റെ വരവിൽ ഇന്ത്യ-റഷ്യ പ്രതിരോധ ബന്ധം പുതിയ തലത്തിലേക്ക്

എസ്-400 വിതരണം മുതൽ സുഖോയ്-57 സാങ്കേതികവിദ്യ കൈമാറ്റം വരെ; പുടിന്റെ വരവിൽ ഇന്ത്യ-റഷ്യ പ്രതിരോധ ബന്ധം പുതിയ തലത്തിലേക്ക്

വേഗത്തിൽ കേസെടുത്താൽ ‘ഡീൽ’ ആരോപണം, വൈകിയാൽ സംരക്ഷണം നൽകിയെന്ന ആക്ഷേപം; മാസപ്പടി കേസിൽ നിയമോപദേശം തേടാൻ സർക്കാർ

വേഗത്തിൽ കേസെടുത്താൽ ‘ഡീൽ’ ആരോപണം, വൈകിയാൽ സംരക്ഷണം നൽകിയെന്ന ആക്ഷേപം; മാസപ്പടി കേസിൽ നിയമോപദേശം തേടാൻ സർക്കാർ

മതമേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച; ഡൽഹി ലഫ്. ഗവർണർ ഇന്ന് കേരളത്തിൽ

ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയ്ക്ക് ജമ്മു കശ്മീരിന്റെ അധിക ചുമതല ; ഉത്തരവിറക്കി രാഷ്ട്രപതി

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

യുഎസ് പൗരൻ വാൻ ഡൈക്ക് ഉൾപ്പെടെ ഏഴ് വിദേശ പൗരന്മാർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ ; നടപടി വംശീയ സായുധ ഗ്രൂപ്പുകളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിൽ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies