ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് അയോദ്ധ്യയില്‍ നിന്നും പൂജിച്ചുകൊണ്ടുവന്ന അക്ഷതം സ്വീകരിച്ച് നടി ശിവദ. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നേതൃത്വത്തിലാണ് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ദേശീയ തലത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന മഹാസമ്പര്‍ക്ക യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ ശ്രീരാമ ഭക്തരുടെ ഭവനങ്ങളിലെത്തി അക്ഷതം ഉൾപ്പെടെയുള്ള ക്ഷണപത്രിക നൽകുന്നത്.
ഭർത്താവ് മുരളി കൃഷ്ണയോടൊപ്പം ആണ് ശിവദ അയോദ്ധ്യയിൽ നിന്ന് എത്തിച്ച ശ്രീരാമ ചൈതന്യം പകർന്ന അക്ഷതം സ്വീകരിച്ചത്. രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് പ്രചാരക് ശ്രീനിഷ്, പ്രചാരക് അമൽ, ഷാജി എന്നിവർ ചേർന്നാണ് ശിവദയ്ക്ക് അക്ഷതം സമർപ്പിച്ചത്. രാം ലല്ലയ്ക്ക് പൂജ ചെയ്ത അക്ഷതവും രാമക്ഷേത്രത്തിന്റെ ചിത്രവും ക്ഷേത്രചരിതം അടങ്ങുന്ന ലഘുലേഖയും ആണ് മഹാസമ്പര്‍ക്ക യജ്ഞത്തിന്റെ ഭാഗമായി ശ്രീരാമ ഭക്തരുടെ ഭവനങ്ങളിൽ എത്തിക്കുന്നത്.
Discussion about this post