ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണിയുടെ കൺവീനർസ്ഥാനം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് നൽകിയേക്കുമെന്ന് സൂചന. സഖ്യം സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്നതിന് പിന്നാലെയാണ് നിതീഷ് കുമാറിന് നറുക്ക് വീഴുന്നത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ സഖ്യത്തിന്റെ അദ്ധ്യക്ഷനോ ചെയർപേഴ്‌സണോ ആവുമെന്നും റിപ്പോർട്ടുകളുണ്ട്. നിതീഷിന് മുന്നണി കൺവീനർ സ്ഥാനം നൽകുന്നതിൽ ആദ്യം താത്പര്യം പ്രകടിപ്പികാതിരുന്ന ആർജെഡിക്ക് ഇപ്പോൾ എതിർപ്പില്ലെന്ന്
കഴിഞ്ഞ മുന്നണി യോഗത്തിൽ ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയും ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നിതീഷ് കുമാർ ചരടുവലി തുടങ്ങുകയായിരുന്നു.
ലാലൻ സിങിനെ മാറ്റി ജെഡിയു ദേശീയ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത നിതീഷ് ബിജെപി സഖ്യത്തിലേക്ക് മടങ്ങുവാൻ സാധ്യതയുണ്ടെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനിടെയാണ് നിതീഷ് കുമാറാണ് ഇൻഡിയുടെ കൺവീനർ സ്ഥാനത്തേക്ക് വരികയെന്ന റിപ്പോർട്ടുകൾ ഉയരുന്നത്.
Discussion about this post