ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഹിന്ദുക്കളെ മതം മാറ്റാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പ്രതികൾക്കെതിരെ കേസ് എടുത്ത് പോലീസ്. ഖർഗാവിലെ വാക്‌ന ഗ്രാമത്തിലാണ് സംഭവം. ഹിന്ദു സംഘടനാ പ്രവർത്തകരുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്.
ക്രിസ്ത്യൻ മിഷണറിമാർക്കെതിരെയാണ് കേസ് . കഴിഞ്ഞ ദിവസങ്ങളിൽ മിഷണറിമാർ ഹിന്ദുക്കളുടെ വീടുകളിൽ എത്തുകയും പ്രാർത്ഥന നടത്തുകയും ചെയ്തത് ഹിന്ദു സംഘടനാ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനിടെ വീടുകളിൽ എത്തി കൂട്ട പ്രാർത്ഥനയ്ക്കായി ഹിന്ദുക്കളെ ക്ഷണിച്ചതായുള്ള വിവരവും ലഭിച്ചിരുന്നു. ഇതോടെ വിവരം ഹിന്ദു സംഘടനാ പ്രവർത്തകർ പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് പ്രദേശത്ത് എത്തിയപ്പോഴേയ്ക്കും മിഷണറിമാർ രക്ഷപ്പെട്ടിരുന്നു. തുടർന്ന് പ്രദേശവാസികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post