പാലക്കാട്: ഗോപാലപുരത്ത് ആർഎസ്എസ് പ്രവർത്തകനെ സിപിഎം ഗുണ്ടകൾ വെട്ടിപ്പരിക്കേൽപ്പിച്ചു. വണ്ണാമട സ്വദേശി നന്ദകുമാറിന് (26) ആണ് വെട്ടേറ്റത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഗോപാലപുരം ജംഗ്ഷനിലായിരുന്നു സംഭവം. ഇരുചക്ര വാഹനങ്ങളിൽ എത്തിയ നാലംഗ ഗുണ്ടാ സംഘം നന്ദകുമാറിനെ ആക്രമിക്കുകയായിരുന്നു. യുവാവിന്റെ തലയ്ക്കും കൈയ്ക്കും ആണ് വെട്ടേറ്റത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നന്ദകുമാറിനെ അവിടെയുണ്ടായിരുന്നവർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പരിക്ക് ഗുരുതരമാണ്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലാണ് നന്ദകുമാർ ഉള്ളത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post