കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂരിൽ എത്തിയപ്പോൾ വേദിയിൽ സന്നിഹിതരായിരുന്ന വനിതകളിൽ ഏറെ ശ്രദ്ധ നേടിയ ആളായിരുന്നു ക്രിക്കറ്റ് താരം മിന്നുമണി. തൃശ്ശൂരിൽ പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞയാളും മിന്നു മണി ആയിരുന്നു. ഇപ്പോൾ പ്രധാനമന്ത്രിയെ നേരിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് മിന്നു മണി.
പ്രധാനമന്ത്രിയെ കാണാൻ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നും മിന്നു മണി വ്യക്തമാക്കി. ഇന്ത്യൻ വനിതാ ദേശീയ ക്രിക്കറ്റ് ടീമിൽ മിന്നുന്ന പ്രകടനം കാഴ്ച വച്ചുകൊണ്ട് കേരളത്തിന്റെ അഭിമാനമായി മാറിയ താരമാണ് മിന്നു മണി. തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന മഹിളാസമ്മേളനത്തിൽ മിന്നു മണിക്കൊപ്പം നടി ശോഭന, സംരംഭക ബീന കണ്ണൻ, ഗായിക വൈക്കം വിജയലക്ഷ്മി, ക്ഷേമപെൻഷൻ പ്രതിഷേധത്തിലൂടെ ശ്രദ്ധ നേടിയ മറിയക്കുട്ടി എന്നിവരും പങ്കെടുത്തിരുന്നു.
Discussion about this post