ന്യൂഡൽഹി: കഴിഞ്ഞ വൈകുന്നേരം സോമാലിയൻ തീരത്ത് ഹൈജാക്ക് ചെയ്യപ്പെട്ടു എന്ന് കരുതുന്ന ലൈബീരിയൻ പതാക ഘടിപ്പിച്ച ‘എംവി ലീല നോർഫോക്ക്’ എന്ന കപ്പലിനെ ലക്ഷ്യമാക്കി നീങ്ങി ഐ എൻ എസ് ചെന്നൈ. കപ്പൽ തൊഴിലാളികളായ 15 ഇന്ത്യക്കാർ കപ്പലിൽ കുടുങ്ങി കിടക്കുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. സ്ഥിതിഗതികൾ നാവികസേനാ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് എന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്
ഹൈജാക്ക് ചെയ്യപ്പെട്ട കപ്പലിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഇന്ത്യൻ നാവികസേനയുടെ വിമാനങ്ങൾ വിന്യസിച്ചിട്ടുണ്ടെന്നും , കപ്പലിലെ ജീവനക്കാരുടെ സാഹചര്യവും സുരക്ഷയും വിലയിരുത്തുന്നതിനുള്ള ഒരു നിർണായക ആശയവിനിമയ സംവിധാനം വിജയകരമായി സ്ഥാപിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സ്ഥിതിഗതികൾ നേരിടാൻ ഇന്ത്യൻ യുദ്ധക്കപ്പൽ ഐഎൻഎസ് ചെന്നൈ ഹൈജാക്ക് ചെയ്ത കപ്പലിലേക്ക് നീങ്ങിയിട്ടുണ്ട്
“നാവികസേനാ വിമാനങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുകയാണ് , സഹായത്തിനായി ഐഎൻഎസ് ചെന്നൈ കപ്പൽ അയച്ചിട്ടുണ്ട് . പ്രദേശത്തെ മറ്റ് ഏജൻസികൾ/എംഎൻഎഫ് എന്നിവയുമായി ഏകോപിപ്പിച്ച് മൊത്തത്തിലുള്ള സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്,” നാവികസേനാ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു
Discussion about this post