പണം കൊണ്ടു നടക്കാൻ മടി കാണിക്കുന്നവരാണ് ഇന്നത്തെ കാലത്ത് ഏവരും. പണം കയ്യിൽ കൊണ്ട് നടക്കാനുള്ള ബുദ്ധിമുട്ടും സുരക്ഷയിലുള്ള സംശയവുമാണ് ഇതിന് പ്രധാന കാരണം. അതിനാൽ തന്നെ ഇന്നത്തെ കാലത്ത് ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ എല്ലാവരും ആശ്രയിക്കുന്നത് ഡിജിറ്റൽ പണമിടപാടുകളെയാണ്. ഇത്തരം ഡിജിറ്റൽ പണമിടപാട് പ്ലാറ്റ്ഫോമുകളിൽ മുൻനിരയിൽ നിക്കുന്നത് ഗൂഗിൾ പേ തന്നെയാണ്. എളുപ്പത്തിൽ ആളുകൾ തമ്മിൽ പണം കൈമാറാൻ ഉപയോക്താക്കളെ പ്രാപ്തരാക്കിയതിൽ പ്രധാനിയാണ് ഗൂഗിൾ പേ.
നടത്തുന്ന എല്ലാ ഇടപാടുകളുടെയും സൂക്ഷ്‌മമായ റെക്കോർഡ് സൂക്ഷിക്കുന്നതാണ് ഗൂഗിൾ പേയുടെ സവിശേഷത. എന്നാൽ പണമിടപാടുകളുടെ വിശദാംശങ്ങൾ സൂക്ഷിക്കാൻ ആഗ്രഹിക്കാത്ത ചില ഉപയോക്താക്കൾ അത് ഡിലീറ്റ് ചെയ്യാനും ആഗ്രഹിക്കുന്നു. ഇതിനുള്ള വഴിയും ഗൂഗിൾ പേയിലുണ്ട്. എന്നാൽ, ഇത്തരത്തിൽ ഉപയോക്താക്കൾ ഇടപാടുകളുടെ ഹിസ്റ്ററി ഡിലീറ്റ് ചെയ്താലും ഈ ഇടപാട് രേഖകളുടെ ഒരു പകർപ്പ് ഗൂഗിൾ പേ സൂക്ഷിക്കുമെന്നതാണ് മറ്റൊരു യാഥാർത്ഥ്യം.
എങ്ങനെയാണ് ഗൂഗിൾ പേയിൽ ഇടപാടുകളുടെ ഹിസ്റ്ററി ഡിലീറ്റ് ചെയ്യുന്നതെന്ന് നോക്കാം…
ആദ്യം ഗൂഗിൾ പേ അപ്ലിക്കേഷനിന്റെ മുകളിൽ വലതുകോണിലുള്ള പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് സെറ്റിംഗ്സ് എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. ഇതിൽ പ്രൈവസി ആൻഡ് സെക്യൂരിറ്റി ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന്, ഡാറ്റ പേഴ്സണലൈസ് എന്ന ടാബ് സെലക് ചെയ്യുക. ഇതിൽ ഗൂഗിൾ അക്കൗണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇതിൽ പേയ്‌മെന്റ് ഇടപാടുകളും പ്രവർത്തനങ്ങളും ടാബിനുള്ളിൽ ഡിലീറ്റ് ഡ്രോപ്പ്-ഡൗൺ മെനു സെലക്ട് ചെയ്ത ശേഷം പേയ്‌മെന്റ് ഹിസ്റ്ററി ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന കാലയളവ് തിരഞ്ഞെടുക്കുക. വ്യക്തിഗത ഇടപാട് ഡിലീറ്റ് ചെയ്യാനായി ഓരോ എൻട്രിക്കും അടുത്തുള്ള ക്രോസ് (x) ഐക്കണിൽ ക്ലിക്കുചെയ്ത് ആ ഇടപാടുകൾ ഡിലീറ്റ് ചെയ്യാം.
Discussion about this post