ചാന്ദ്രയാന്‍ 3ന്റെ ഉജ്ജ്വല വിജയത്തിന് ശേഷം ബഹിരാകാശത്ത് വീണ്ടുമൊരു ചരിത്രം കുറിക്കാന്‍ ഒരുങ്ങി ഭാരതം.ഇന്ത്യയുടെ ആദ്യ സൗരപര്യവേഷണ ദൗത്യമായ ആദിത്യ എല്‍ 1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത് എത്തും. നാളെ ഇന്ത്യ ആകാശ സൂര്യ നമസ്‌കാരം’ നടത്താന്‍ പോവുകയാണെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു.വരുന്ന അഞ്ച് വര്‍ഷ കാലത്തേക്ക് കഴിയേണ്ട കര്‍മമണ്ഡലത്തിലേക്കാണ് ഉപഗ്രഹം ചെക്ക് -ഇന്‍ ചെയ്യാന്‍ പോകുന്നത്. നാളെ നാല് മണിയോടെയാകും പേടകം ലാഗ്രാന്‍ജിയന്‍ പോയിന്റ്-1എത്തുകയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകര്‍ഷണ സ്വാധീനം അനുഭവപ്പെടുന്ന സ്ഥലങ്ങളാണ് ലഗ്രാഞ്ച് പോയിന്റുകള്‍. ആദിത്യ എല്‍1 ഇതിനകം തന്നെ എല്‍1 പോയിന്റ് സമീപം എത്തിക്കഴിഞ്ഞു.ഇത് ജനുവരി ആറിന് അന്തിമ ഭ്രമണപഥത്തില്‍ എത്തുമെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു.കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 2 ന് ആരംഭിച്ച 126 ദിവസത്തെ യാത്രയാണ് പേടകതത്തിന്റെത് ഇപ്പോള്‍ അത് ഏകദേശം 3.7 ദശലക്ഷം കിലോമീറ്റര്‍ പിന്നിട്ടു.ആദിത്യ വിജയകരമാണെന്നും ,സൂര്യന്റെ മുഴുവന്‍ ഡിസ്‌കിന്റെ മനോഹരമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതില്‍ ശാസ്ത്രീയ ഫലങ്ങള്‍ ഇതിനകം വിജയകരമാണെന്നും ഐഎസ്ആര്‍ഒ പറഞ്ഞു.
ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെ, ഹാലോ ആകൃതിയിലുള്ള ഭ്രമണപഥത്തിലാകും ആദിത്യ എല്‍ 1 പ്രവര്‍ത്തിക്കുക. ഭൂമിയേക്കാള്‍ അടുത്താണ് എല്‍-1 പോയിന്റ് എങ്കിലും ഭ്രമണപഥം അകലെയായിരിക്കും.1,475 കിലോഗ്രം ഭാരമുള്ള ഈ പേടകം അഞ്ച് വര്‍ഷത്തേക്കാണ് സൂര്യന്റെ വിവരങ്ങള്‍ ഒപ്പിയെടുക്കാന്‍ ബഹിരാകാശത്ത് നിലകൊള്ളുക.
സൂര്യന്റെ കൊറോണ, കാന്തിക മണ്ഡലം എന്നിവയെക്കുറിച്ചും, സൂര്യ സ്‌ഫോടനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ് ഉപഗ്രഹത്തിന്റെ ലക്ഷ്യം.ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍ 3 വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആദിത്യ എല്‍ 1 ന്റെ വിക്ഷേപണം.രാജ്യത്തിന്റെ ആദ്യ സൗരപര്യവേഷണ ദൗത്യമാണ് ആദിത്യ എല്‍ 1. ബഹിരാകാശ ഗവേഷണ രംഗത്ത് ഏറെ നിര്‍ണായകമായ ദൗത്യം കൂടിയാണ് ഇത്.
Discussion about this post