ന്യൂഡല്‍ഹി;കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 761 പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.വൈറല്‍ രോഗം മൂലം 12 മരണങ്ങളും രേഖപ്പെടുത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് കേരളത്തില്‍ 1,249, കര്‍ണാടക 1,240, മഹാരാഷ്ട്ര914, തമിഴ്നാട്ടില്‍ 190, ഛത്തീസ്ഗഡിലും ആന്ധ്രാപ്രദേശിലും 128 വീതവും കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് സജീവമായ കോവിഡ് 19കേസുകളുടെ എണ്ണം വ്യാഴാഴ്ച കുറഞ്ഞിരുന്നു.
പുതിയ 12 മരണങ്ങളില്‍ കേരളത്തില്‍ (5) പേര്‍ കര്‍ണാടക (2)മഹാരാഷ്ട്ര(2) ഉത്തര്‍പ്രദേശ് (2) എന്നിങ്ങനെയാണ് 2020ന്റെ തുടക്കത്തില്‍ ആരംഭിച്ച മഹാമാരി പ്രതിദിനം ലക്ഷങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത. നാല് വര്‍ഷത്തിനിടെ രാജ്യത്തുടനീളം 4.5 കോടിയിലധികം ആളുകള്‍ രോഗബാധിതരും 5.3 ലക്ഷത്തിലധികം പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.
4.4 കോടിയിലധികം പേര്‍ ഇതുവരെ രോഗത്തില്‍ നിന്ന് സുഖം പ്രാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ .രാജ്യത്ത് ഇതുവരെ 220.67 കോടി ഡോസ് കോവിഡ്19 വാക്സിനുകള്‍ നല്‍കിയിട്ടുണ്ട്.
Discussion about this post